
കോഴിക്കോട്: മാനാഞ്ചിറ കവലയിലെ അനധികൃത തട്ടുകട എന്ന ഗുരുതരമായ പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ നഗര വാസികൾ പ്രതീക്ഷയോടെ കണ്ടതാണ്. ഇതിലിടക്ക് വെൻഡിംഗ് കമീഷന്റെ ഉത്തരവ് അനുയോജ്യമായില്ല. 2 പേരുടെ മരണം സംഭവിച്ച ജംഗ്ഷനാണ്./ഗ്യാസ് സിലിണ്ടറിന്റെ ഉപയോഗം അപകടം ക്ഷണിച്ച് വരുത്തും. തൊട്ടടുത്ത് പട്ടാളപ്പള്ളിയാണ്. ഇതിൽ കക്ഷി രാഷ്ട്രീയം കാണേണ്ടതില്ല. യൂണിയനുകൾ ജനതാൽപര്യം കൂടി പരിഗണിക്കണം. പെട്ടിക്കട ഇവിടെ നിന്നും മാറ്റിയേ പറ്റൂ എന്ന് കെ.മൊയ്തീൻ കോയ (മുസ്ലിം ലീഗ് കോർപറേഷൻ കൗൺസിൽ പാർട്ടി ലീഡർ) ആവശ്യപ്പെട്ടു.