KERALAlocaltop news

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാസർകോഡ് സ്വദേശി കോഴിക്കോട് പിടിയിൽ

 

കോഴിക്കോട് :കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം ഉൾപ്പെടെ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയും കാസർഗോഡ് ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടു കടത്തപ്പെട്ടതുമായ *അബ്ദുൾ ഇർഷാദ്*(വയസ്സ് ) എന്ന പ്രതിയെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്
പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്കുംകടവിൽ മറ്റൊരു കാസർഗോഡ് സ്വദേശിയുടെ വാടക വീട്ടിൽ അതിക്രമിച്ചു കയറി വരാന്തയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന Jawa YEZDI ബൈക്ക് അടിച്ചു തകർക്കുകയും വീടിനുള്ളിൽ കയറി 14000 രൂപയും 5000 രൂപ വിലയുള്ള സ്വീറ്റ് കോണും കളവ് ചെയ്തു കൊണ്ട് പോയ കാര്യത്തിന് പന്നിയങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിന്റെ അന്വേഷണത്തിൽ പ്രതി കുറ്റിച്ചിറ മിശ്കാൽ പള്ളിക്ക് സമീപം ഒരു വീട്ടിൽ ഒളിച്ചു താമസിക്കുകയാണ് എന്ന വിവരം കിട്ടിയതിൽ പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ബിജു എം, SCPO വിജേഷ് കെ സി, ദിലീപ് ടി പി, ബിനോയ് വിശ്വം എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് കാസർഗോഡ് ജില്ലയിൽ നിരവധി സ്റ്റേഷനുകളിൽ അറസ്റ്റ് വാറണ്ടുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close