KERALATechnologytop news
കെയുഡബ്ല്യുജെ-സൂപ്പര്‍എഐ ബ്രേക്കിംഗ്ഡി (BreakingD) പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു

തിരുവനന്തപുരം: രാസലഹരിവിപത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും (KUWJ) സ്റ്റാര്‍ട്ടപ്പ് സംരംഭമായ സൂപ്പര്‍എഐ(ZuperAI)യും ആവീഷ്‌കരിച്ച ബ്രേക്കിംഗ്ഡി (BreakingD) പദ്ധതിയുടെ ലോഗോ പ്രകാശനം എക്‌സൈസ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.
രാസലഹരികളുടെ കടന്നുവരവ് വര്‍ധിച്ചതോടെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് ബ്രേക്കിംഗ്ഡി പദ്ധതി.
ക്യുആര്‍ കോഡ് വഴി പൊതുസമൂഹത്തിലെ ഓരോവ്യക്തിക്കും അവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ബ്രേക്കിംഗ്ഡി ആപ്പിലേക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും.
ആദ്യഘട്ടത്തില്‍ പതിനാല് ജില്ലകളിലെയും പ്രസ് ക്ലബ്ബ് ആസ്ഥാനങ്ങളിലും കെ യു ഡബ്ല്യു ജെയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ക്യുആര്‍കോഡ് സ്‌കാനര്‍ പ്രചാരണം നടക്കും. രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ബ്രേക്കിംഗ്ഡി ക്യുആര്‍കോഡ് പോസ്റ്ററുകള്‍ പതിപ്പിക്കുകയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനിംഗില്‍ പ്രസ് ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പുകളും ഉള്‍പ്പെടും.
കണ്ണൂരില്‍ വോളിലീഗും, കാസര്‍കോട് വടംവലി ചാമ്പ്യന്‍ഷിപ്പും വയനാട്ടില്‍ ക്രിക്കറ്റ് ലീഗും, കോഴിക്കോട് ഫുട്‌ബോള്‍ ലീഗും ബ്രേക്കിംഗ്ഡി ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.
പദ്ധതിയുടെ മെഗാ ലോഞ്ച് ജൂണില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ലോഗോ
പ്രകാശന ചടങ്ങില്‍ കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സൂപ്പര്‍എഐ(ZuperAI) സി ഇ ഒ അരുണ്‍പെരൂളി, കെയുഡബ്ല്യുജെ സംസ്ഥാന സമിതി അംഗം വിപുല്‍നാഥ് സംബന്ധിച്ചു.