
കോഴിക്കോട് : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരനായ നൈജീരിയൻ സ്വദേശി ഫ്രാൻങ്ക് ചിക്കൻസി കച്ചുകാ (32) യെ കുന്ദമംഗലം പോലീസ് ഡൽഹി നോയിഡയിൽനിന്നും പിടികൂടി. ഗാൽ ഗോട്ടിയാസ് യൂണിവേഴ്സിറ്റിയിൽ MCA വിദ്യാർഥിയും, ഫാർമസിസ്റ്റ് കൂടിയാണ് പ്രതി.
2025 ജനുവരി 21 ന് കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റിലാവുന്ന പത്താമത്തെ പ്രതിയാണ് ഇയാൾ, മുൻപ് അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി ബാംഗ്ലൂരിൽ കൊണ്ടുപോവുകയും, തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തിയതിൽ അന്നേ ദിവസം ഇവരുടെ കടെയുണ്ടായിരുന്ന കൂട്ടുപ്രതികളെ കുറിച്ച് മനസ്സിലാക്കുകയും അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ ഇവരുടെ മുൻകാല പ്രവർത്തനങ്ങളും മറ്റും വിശദമായി പരിശോധിച്ചതിൽ നിന്നും വലിയ തുക ടാൻസാനിയൻ സ്വദേശികളുടെ അക്കൗണ്ട് വഴി നോയിഡയിൽ വച്ചാണ് പിൻവലിച്ചത് എന്നും കണ്ടെത്താൻ സാധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടാൻസാനിയക്കാർ പിടിയിലാവുകയും അവരിപ്പോ ജുഡീഷ്യൽ കസ്റ്റഡിയിലാനുള്ളത്. എന്നാൽ MDMA വാങ്ങിക്കുന്നതിനാവശ്യമായ പണം അയച്ച് നൽകിയ മറ്റൊരു അക്കൗണ്ട് കൂടി ശാസ്ത്രീയ പരിശോധന നടത്തിയതിൽ നിന്നും പോലീസ് നൈജീരിയൻ സ്വദേശിയിലേക്ക് എത്തി ചേരുകയായിരുന്നു. പഠിക്കുന്ന കോളേജിൽ നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .
പ്രതിയുടെ കൈവശത്ത് നിന്നും അക്കൌണ്ടുകൾ കൈകാര്യം ചെയ്യാനും പണം പിൻവലിക്കാനും ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഉൾപ്പെടെ മൊത്തം നാല് മൊബൈൽ ഫോണുകളിൽ നിന്നായി 07 സിം കാർഡുകളും, കൂടാതെ കുറ്റവാളികൾ നിയമവിരുദ്ധമായ പണം കൈകാര്യം ചെയ്യാനുപയോഗിക്കുന്നതായി സംശയിക്കുന്ന ബാങ്കുകളുടെ (Mule Accounts) രണ്ട് ATM കാർഡുകളും കണ്ടെടുത്തിട്ടുള്ളതുമാണ് . ഉത്തർപ്രദേശിലെ നോയിഡയിലുള്ള വിവിധ എ. ടി. എം കൾ വഴി പിൻവലിക്കപ്പെടുന്നതായും, ഈ അക്കൗണ്ടുകളിലേക്ക് ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ വന്ന് ചേരുന്നതായും ആയത് അതാത് ദിവസങ്ങളിൽ തന്നെ എ. ടി. എം വഴി പിൻവലിക്കപ്പെടുന്നതായും,ഉള്ള തെളിവുകളും പോലീസിനു ലഭിച്ചു .
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ IPS ന്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ ഉമേഷ്.എ യുടെ ഇൻവെസ്റ്റിഗേഷൻ ടീമായ കുന്നമംഗലം എസ് എച്ച് ഒ കിരൺ, എസ് ഐ നിധിൻ, എസ് സി പി ഒ- മാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ലഹരിക്കെതിരെ കേരള പോലീസ് സ്വീകരിക്കുന്ന ജാഗ്രത മറ്റു സംസ്ഥാനങ്ങളിൽ നിന്നും നിർമ്മിക്കുന്ന മയക്കു മരുന്നുകൾ കേരളത്തിലേക്ക് വിൽപ്പന നടത്തുമ്പോൾ പേടിക്കുന്ന സാഹചര്യത്തിലേക്ക് എത്തുകയും മറ്റു സംസ്ഥാനങ്ങളിലെ നിർമ്മാണ യുണിറ്റുകൾ കേന്ദ്രീകരിച്ചു അന്വേഷണം വ്യാപിപ്പിക്കുയും ചെയിതിട്ടുണ്ട്.