
കോഴിക്കോട് : കെ. പി. സി.സി. അധ്യക്ഷൻ്റെ പേര് കത്തോലിക്കാ സഭ നിർദ്ദേശിച്ചു എന്നൊരു വാർത്ത കണ്ടു. വാർത്ത സത്യമാണെങ്കിൽ കെ.പി.സി.സി. അടിയന്തിരമായി എ.കെ. സി. സി. യിൽ (അഖില കേരള കത്തോലിക്ക കോൺഗ്രസ്സ്) ലയിക്കുകയാണ് ചെയ്യേണ്ടത്. മതനേതൃത്വം. നിർദ്ദേശിക്കുന്നയാളെ നേതാവാക്കുന്ന പാർട്ടിക്ക് ഒരിക്കലും ഒരു മതേതര പാർട്ടിയാകാൻ കഴിയില്ല; മതസംഘടനയാകേനേ കഴിയൂ. ബാക്കി കാര്യങ്ങൾ കേരളത്തിൻ്റെ മതേതര മനസ്സ് തീരുമാനിക്കും.
ഫാ. അജി പുതിയാപറമ്പിൽ
04/05/2025