KERALAlocaltop news

കോഴിക്കോട്ട് വീണ്ടും വൻ ലഹരി വേട്ട: രണ്ട് യുവതികളടക്കം നാലുപേർ പിടിയിൽ

 

കോഴിക്കോട്: 27 ഗ്രാം എം ഡി എം എ യുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന എം ഡി എം എ കോഴിക്കോട് ബീച്ചിൽ വച്ച് ആൻറിക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ അധിക ചുമതലയുള്ള ജി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ടൗൺ പോലീസും ചേർന്ന് പിടികൂടിയത്.

കണ്ണൂർ സ്വദേശികളായ അമർ.പി (32), വൈഷ്ണവി എം കെ. (27),കുറ്റ്യാടി സ്വദേശി വാഹിദ് ടി കെ(38) തലശ്ശേരി സ്വദേശിനി ആതിര വി കെ (30) എന്നിവരെയാണ് പിടികൂടിയത് . കണ്ണൂരിൽ നിന്ന് കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടി സ്ത്രീകളെയും കൂടെ കൂട്ടിയാണ് ഇവർ കച്ചവടം നടത്തി കൊണ്ടിരിക്കുന്നത്. സംഘത്തിലെ പ്രധാനിയായ അമർ മുൻപ് ജില്ലയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട് ,കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ ഒരു മാസം മുൻപേ ജോലി ഉപേക്ഷിക്കുകയും പൂർണമായും ലഹരി കച്ചവടത്തിലേക്ക് തിരിയുകയും ആണ് ഉണ്ടായത്. കൂടെയുള്ള ആതിര കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഇവൻറ് മാനേജ്മെൻറ് നടത്തിയിരിക്കുകയാണ്. കൂടെയുള്ള വൈഷ്ണവി എന്ന സ്ത്രീ കണ്ണൂരിലെ ഒരു പ്രമുഖ കോസ്മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിന് കുറ്റ്യാടിയില് കോഴി കച്ചവടമാണ്. ഈ സംഘം ഇതുപോലെ മുൻപും കോഴിക്കോട് വന്ന് ലഹരി കച്ചവടം നടത്തിയിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സംഘത്തിലെ പ്രധാനിയായ അമറിന് മറ്റു സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ട്.

കേരളത്തിൽ ഉടനീളം ലഹരി പദാർത്ഥങ്ങൾക്കെതിരെയുള്ള നിരീക്ഷണം ശക്തമാക്കിയത് അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രമായി നാലാമത്തെ കേസ് ആണ് ഈ മാസം പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ള വൻ മയക്കുമരുന്ന് കണ്ണികളെ കുറിചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡൻസാഫ് എസ് ഐ മനോജ് എടയടത്ത് എസ് സി പി ഓ അഖിലേഷ് കുമാർ, സുനോജ് കാരയിൽ സരുൺകുമാർ, ഷിനോജ് എം, അതുൽ ഇ വി, തൗഫീഖ് ടി കെ, അഭിജിത്ത് പി, ദി നീഷ് പി കെ,മുഹമ്മദ് മഷൂർ ടൗൺ സ്റ്റേഷനിലെ ….. എന്നിവരുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close