
കോഴിക്കോട് : ചെലവൂർ ജി എൽ പി സ്കൂൾ ക്ലോക്ക് ടവറിൻ്റെയും കോഴിക്കോട് കോർപ്പറേഷൻ നേതൃത്വത്തിൽ മനോഹരമായ വൈദ്യുതി അലങ്കാരത്തോടു കൂടി സ്ഥാപിച്ച ചുറ്റുമതിലിന്റെയും ഡ്രെയിനേജ്ന്റെയും ഉദ്ഘാടനം മന്ത്രി
പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
എ പ്രദീപ്കുമാർ എംഎൽഎ യുടെ ഫണ്ടായ 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ക്ലോക്ക് ടവറിൻ്റെയുംകോർപ്പറേഷൻ 85 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ചുറ്റു മതിലിന്റെയും ഓടയുടെയും ഉദ്ഘാടനമാണ് നടന്നത്.
തുടർന്നും സ്കൂളിൻറെ വികസനത്തിന്
നല്ല പിന്തുണ ഉണ്ടാകുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുംഡെപ്യൂട്ടി മേയർ,
സി പി മുസാഫർ അഹമ്മദ് എന്നിവർ പറഞ്ഞു
യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി .
കൗൺസിലർ അഡ്വ. സിഎം ജംഷീർ സ്വാഗതം പറഞ്ഞു .
തുടർന്ന് ഹെഡ് മിസ്ട്രെസ്സ്
ഷിജ ഫിലിപ്പ്
റിപ്പോർട്ട് അവതരിപ്പിച്ചു
ചടങ്ങിൽ IIA ഫെലോഷിപ്പ് കിട്ടിയ
എ പ്രദീപ്കുമാർ, വർഡ് കൗൺസിലർ സി എം ജംഷീർ, ആർക്കിറ്റക്ട് ഫ്രാൻസിസ്, എന്നിവരെ
ആദരിച്ചു.
ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് മുഖ്യാതിഥിയായിരുന്നു , A മുഹമ്മദ് അഷ്റഫ്( cdc കണ്‍വീനര്‍)
കെപി ശിവജി ,
പ്രദീപൻ
ആഷിക് ചെലവൂർ
ശശിധരൻ മാലായിൽ ,
ജോർജ് തോമസ്എന്നിവർ സംസാരിച്ചു. തുടര്‍ന്ന് ഗാന മേളയും കോല്‍ക്കളി യും, മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു. പിടിഎ പ്രസിഡണ്ട് എ ഗിരീഷ് നന്ദി പറഞ്ഞു