
നാരങ്ങാത്തോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ മുന്നറിയിപ്പുകൾ അവഗണിച്ച് പുഴയിൽ ഇറങ്ങിയ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആദ്യ റിപ്പോർട്ടുകൾ.
കഴിഞ്ഞദിവസം യുവാവ് മുങ്ങിമരിച്ചതിനെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും, പോലീസിന്റെയും നേതൃത്വത്തിൽ കർശന നിയന്ത്രണങ്ങൾ നാരങ്ങാത്തോട് ഏർപ്പെടുത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പോൾ ഒന്നും വകവയ്ക്കാതെ പുഴയിൽ ഇറങ്ങിയവരാണ് അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയിരിക്കുന്നത് എന്നാണ് ആദ്യ വിവരം.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി പേരാണ് ഇന്നും പുഴയിൽ കുളിക്കാനായി എത്തിയിരുന്നത്. തുഷാരഗിരി പുഴയിലും മലവെള്ളപ്പാച്ചിൽ ‘ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ചെമ്പ്കടവ് പുഴയിൽ മലവെള്ളപ്പാച്ചിൽ. പുഴയുടെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ തുഷാരഗിരി വെള്ളച്ചാട്ടം ഉൾപ്പെടുന്ന ചാലിപ്പുഴയിലാണ് അപ്രതീക്ഷിതമായി ഇന്ന് വൈകുന്നേരം 4 മണിക്ക് ശേഷം മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
ചെമ്പുകടവ് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിൽ കാര്യമായ മഴ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊ, അപകടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽ നിരവധി തവണ ചെമ്പുകടവ് പാലത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു. പാലത്തിനു സാരമായ കേടുപാടുകളും അന്ന് സംഭവിച്ചിരുന്നു.
സമീപത്ത് കോടികൾ ചെലവഴിച്ച് ഇരു കരകളെയും ബന്ധിപ്പിച്ച് പുതിയ
പാലം നിർമ്മിച്ചിട്ടുണ്ടെങ്കിലും അപ്പ്രോച്ച് റോഡിന്റെ പണി ഇഴഞ്ഞ് നീങ്ങുന്നതിനാൽ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഇതുവരെ പാലം തുറന്നു കൊടുക്കാൻ കഴിഞ്ഞിട്ടില്ല.