KERALAlocaltop news

കോഴിക്കോട് നോർത്ത് മുൻ എം എൽ എ A പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുൻ എം എൽ എ എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കെ.കെ. രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് പ്രദീപ് കുമാറിനെ നിർണായക പദവിയിലേക്ക് നിയമിച്ചത് .എസ് എഫ് ഐ യിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്ന പ്രദീപ് കുമാർ രണ്ട് തവണ കോഴിക്കോട് നോർത്തിൽ എം എൽ എ ആയിട്ടുണ്ട്. എത്ര ഉന്നത പദവിയിൽ എത്തിയാലും വിനയവും, ലാളിത്യവും പഴയ സൗഹൃദവും കാത്തുസൂക്ഷിക്കുന്ന അപൂർവ്വം വ്യക്തിത്വത്തിനുടുമയാണ് പ്രദീപ് കുമാർ.

അടുത്തിടെ എ. പ്രദീപ് കുമാറിന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐ.ഐ.എ)ഓണററി മെമ്പര്‍ഷിപ്പ് ലഭിച്ചിരുന്നു.  രാജ്യത്ത് ആദ്യമായാണ് ഒരു പൊതുപ്രവര്‍ത്തകന് ഐഐഎ ഓണററി മെമ്പര്‍ഷിപ്പ് ലഭിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വ്യക്തിക്ക് ലഭിക്കുന്ന ആദ്യ ഐഐഐ ഓണററി മെമ്പര്‍ഷിപ്പുമാണ് പ്രദീപ് കുമാറിന്റേത്. എംഎല്‍എ ആയിരിക്കെ കൊണ്ടു വന്ന പ്രിസം പദ്ധതി, അതിലൂടെ വിദ്യഭ്യാസ മേഖലയിലുണ്ടാക്കിയ നവോത്ഥാനം, അവയ്ക്കായി വാസ്തു ശില്‍പ്പകലയുമായി സമന്വയിപ്പിച്ച വേറിട്ട ചിന്ത എന്നിവയെല്ലാം മുന്‍ നിര്‍ത്തിയാണ് ഐഐഎ എ. പ്രദീപ് കുമാറിനെ ഓണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിച്ചത്.

പ്രിസം പദ്ധതിയിലൂടെ പുനരുജ്ജീവന്‍ നല്‍കിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍, കാരപ്പറമ്പ് സ്‌കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂള്‍, പുതിയങ്ങാടി യുപി സ്‌കൂള്‍. പുതിയങ്ങാടി എല്‍.പി സ്‌കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്‌കൂള്‍, മലാപ്പറമ്പ് എല്‍.പി സ്‌കൂള്‍,, കോഴിക്കോട് കടപ്പുറത്തിന്റെ മുഖച്ഛായ മാറ്റിയ ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയം എന്നിവ പ്രദീപ് കുമാര്‍ കോഴിക്കോടിന് സമ്മാനിച്ച സ്വപ്ന പദ്ധതികളാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സുമായി സഹകരിച്ചാണ് ഇവയുടെയെല്ലാം രൂപകത്പ്പന. സേവന പരതയോടെ ഐഐഎയിലെ വാസ്തുശില്‍പ്പികള്‍ തീര്‍ത്തും സൗജന്യമായാണ് ഇവയ്ക്കെല്ലാം രൂപകത്പ്പന തയ്യാറാക്കിയത്. ഇതില്‍ കാരപ്പറമ്പ് സ്‌കൂള്‍, ഫ്രീഡം സക്വയര്‍, സമുദ്ര ഓഡിറ്റോറിയം എന്നിവയുടെ രൂപകത്പ്പനയ്ക്ക് നിരവധി ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചു.്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close