KERALAlocaltop news

എസ് എസ്. കെ പദ്ധതി : 7000 ഓളം ജീവനക്കാരുടെ ശമ്പളം മുടങ്ങി

* കരാർ - ദിവസ വേതനക്കാർ വറുതിയിൽ

തിരുവനന്തപുരം : സമഗ്ര ശിക്ഷ കേരള പദ്ധതിയിൽ ഏഴായിരത്തോളം ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് വേതന വിതരണം സമയബന്ധിതമായി നടക്കാതിരിക്കുന്നത്.കരാർ അടിസ്ഥാനത്തിലുള്ള 2724 സ്പെഷൽ എജുക്കേറ്റർ ന്മാർ , 1500 സ്പെഷലിസ്റ്റ് അധ്യാപകർ , ദിവസ വേതനത്തിൽ നിയമിച്ച 1344 ക്ലസ്റ്റർ കോ ഓർഡിനേറ്റർമാർ, 500 ഓളം ട്രെയ്നർമാർ ,168 ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ന്മാർ . 14 ജില്ല പ്രോഗ്രാം കോ ഓർഡിനേറ്റർമാർ, 60 ഓളം ജില്ല പ്രോഗ്രാം ഓഫീസർ ന്മാർ , 800 ഓളം ഓഫീസ് സ്റ്റാഫ് ഉൾപ്പെടെയുള്ളവരുടെ ഏപ്രിൽ മാസ വേതനമാണ് മേയ് മാസം മൂന്നാഴ്ച പിന്നിടുമ്പോഴും ലഭിക്കാത്തത്. കേന്ദ്രാവിഷ്കൃതമായ സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ 60: 40 അനുപാതത്തിലാണ് കേന്ദ്ര – സംസ്ഥാന ഫണ്ട് വിനിയോഗം. 1800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. പി.എം. ശ്രീ പദ്ധതി യിൽ ചേരാൻ കേരളം സന്നദ്ധമല്ലാത്തതിനാൽ കേന്ദ്രം ഫണ്ട് തടഞ്ഞിരിക്കയാണ്. എന്നാൽ , സംസ്ഥാന ധനവകുപ്പ് ഫണ്ട് നൽകി പദ്ധതി യിലെ ജീവനക്കാരുടെ ഏപ്രിൽ മാസ ശമ്പളം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. ഭരണ പക്ഷ അധ്യാപക സംഘടനകളുടെ താൽപര്യങ്ങൾക്ക് വഴങ്ങി പ്രവർത്തിച്ചിട്ടും തങ്ങളുടെ കാര്യത്തിൽ സംഘടനകൾ ഇടപെടുന്നില്ലെന്ന് വിമർശനമുണ്ട്. എസ്.എസ് കെ പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥതയും പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാകാൻ കാരണമായെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. അതേ സമയം , ജീവനക്കാരുടെ ഏപ്രിലിലെ വേതനം ലഭ്യമാക്കാൻ ശ്രമം നടക്കുന്നതായി എസ് എസ്. കെ സ്റ്റേറ്റ് പ്രോജക്റ്റ് ഓഫീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close