KERALAlocalTechnology
സൈനബ കൊലക്കേസിലെ അന്വേഷണ സംഘത്തിന് ഡിജിപിയുടെ ബാഡ്ജ് ഓണർ.

കോഴിക്കോട് :
പ്രമാദമായ സൈനബ കൊലക്കേസിലെ പ്രതികളെ മുഴുവൻ കണ്ടെത്തി അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘത്തെ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ നൽകി ആദരിച്ചു.
2023 വർഷത്തെ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ ആണ് ഇവർക്ക് ലഭിക്കുന്നത്. അന്നത്തെ കസബ ഇൻസ്പെക്ടർ ആയിരുന്നു കൈലാസനാഥ് എസ്. ബി. കസബ പോലീസ് സ്റ്റേഷനിലെ എ എസ്.ഐ. മാരായ സജേഷ് കുമാർ പി, ഷിജി പി കെ , സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ് ‘പി എം , എന്നിവർക്കാണ് ബഹുമതി ലഭിക്കുന്നത് ‘
2023 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വെള്ളി പറമ്പ് സ്വദേശിനിയായ 57 വയസ്സുള്ള സൈനബ എന്ന സ്ത്രീയെ 07. 11 .23 തീയതി കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്ത് വച്ച് കാണാതാവുകയും ഭർത്താവിനെ പരാതിയിൽ കസബ പോലീസ് വുമൺ മിസ്സിംഗ് കേസ് എടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു.തുടർന്ന് അന്വേഷണ സംഘം പരിസരത്ത് ഒട്ടനവധി സിസിടിവി ദൃശ്യങ്ങളും ഫോൺകോൾ രേഖകളും കേന്ദ്രീകരിച്ചു പരിശോധിച്ചതിൽ സൈനബയെ കാറിൽ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തുകയും ഗൂഡല്ലൂർ സ്വദേശിയായ മുഹമ്മദ് സമദിനെ ഒളിവിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടയിൽ താനൂരിലെ വാടകവീട്ടിൽ നിന്നും പിടികൂടിയതിൽ കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു.
അന്വേഷണസംഘം നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിന് ഒടുവിൽ സൈനബയെ കയ്യിലുണ്ടായിരുന്ന സ്വർണവും പണവും കൈവശപ്പെടുത്തുന്നതിനായി കാറിൽ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി 17 പവൻ സ്വർണാഭരണങ്ങളും3.75 ലക്ഷം രൂപയും കൈവശപ്പെടുത്തിയ ശേഷം രണ്ടാം പ്രതിയായ ഗൂഡല്ലൂർ സ്വദേശി സൈനുൽ ആബിദ് എന്ന സുലൈമാനും ചേർന്ന് മൃതദേഹം ഗൂഡല്ലൂർ നാടുകാണി ചുരത്തിൽകൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും ഒന്നും രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് പ്രതികളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണ്ണാഭരണങ്ങൾ വില്പന നടത്തു തിനും മറ്റുംസഹായിച്ച മൂന്ന് മുതൽ 5 വരെയുള്ള പ്രതികളായ ഗുഡ ലൂര് സ്വദേശി ശരത്ത് ,വയനാട് ചുണ്ടയിൽ സ്വദേശി മുനിയൻ എന്ന നിയാസ്, ഗൂഡല്ലൂർ സ്വദേശി നജുമുദീൻ എന്ന പിലാപ്പി എന്നിവരെ ഒളിവിൽ കഴിയുന്ന വിവിധ സ്ഥലങ്ങളിൽ വച്ച് അറസ്റ്റ് ചെയ്തു മുതലുകളും കൊലചെയ്യപ്പെട്ട സൈനബയുടെ മൃതദേഹവും മുഴുവൻ തെളിവുകളും ശേഖരിച്ച് അന്വേഷണസംഘം മികച്ച പ്രവർത്തനം നടത്തുകയായിരുന്നു
പ്രത്യക്ഷത്തിൽ യാതൊരു തെളിവുകളും ഇല്ലായിരുന്നു മിസ്സിംഗ് കേസിൽ അന്വേഷണസംഘം സമർത്ഥമായ അന്വേഷണത്തിന് ഒടുവിൽ കവർച്ചയ്ക്ക് വേണ്ടി തട്ടിക്കൊണ്ടു പോയി നടത്തിയ കൊലപാതകം ആണെന്ന് കണ്ടെത്തി പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തു മുതലുകൾ ബന്ത വസ്സിൽഎടുത്ത് സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ച് വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞ കേസിൽ കേരള പോലീസിന്റെ യശസ്സ് ഉയർത്തുന്ന വിധം പ്രവർത്തിച്ച അന്വേഷണസംഘത്തിന്റെ മികവാണ് ആദരിക്കപ്പെട്ടിരിക്കുന്നത്.