
കോഴിക്കോട് : ഒരു വർഷം മുൻപ് കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് കാണാതായ ബത്തേരി പൂമല ചെട്ടിമൂല വിനോദ് ഭവനിൽ ഹേമചന്ദ്രൻ്റെ ത് (54) നിഷ്ഠുര കൊലപാതകമാണെന്ന് തെളിയിച്ച് മൃതദേഹം തമിഴ്നാട് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത നടപട ഇൻസ്പെക്ടർ പി.കെ. ജിജീഷിൻ്റെ മധുര പ്രതികാരം. കോഴിക്കോട്ടെ പ്രമാദമായ ആട്ടൂർ മാമി തിരോധാന കേസിൽ അന്വേഷണം പ്രതികളിലേക്കെത്തവെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് തന്നെ അപമാനിച്ചവരോട് കണക്കുതീർത്തിരിക്കയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ കോഴിക്കോട് പുതിയാപ്പ സ്വദേശി പി.കെ. ജിജീഷ്. കേസിൽ തുമ്പുണ്ടാക്കിയതറിഞ്ഞ് ക്രെഡിറ്റ് അടിച്ചു മാറ്റാൻ മേലാധികാരികൾ പതിവുപോലെ ഓടിയെത്തുകയായിരുന്നു. യാതൊരു തുമ്പും ഇല്ലാതിരുന്ന കേസിൽ വെറും ശൂന്യതയിൽ നിന്നാണ് ജിജേഷ് ഈ കേസ് തെളിയിച്ചത്. കേസിൽ ഏതാണ്ട് തുമ്പായതറിഞ്ഞ് ഒരു മാസം മുൻപ് ഇദ്ദേഹത്തെ കാസർകോഡ് കുമ്പളയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ മാമി കേസിൽ പ്രതികളിലേക്ക് എത്തിച്ചതറിഞ്ഞയുടനെ കേസ് ക്രൈംബ്രാഞ്ചിന് വിട്ട മുൻ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട ജിജേഷ് ഹേമചന്ദ്രൻ കേസിലെ നിർണായക ക്ലൂ മേലാധികാരികൾക്ക് വെളിപ്പെടുത്തിയില്ല. അതിനാൽ മാത്രമാണ് കുമ്പളയിലേക്ക് മാറ്റപ്പെട്ടിട്ടും മെഡിക്കൽ കോളജ് സ്റ്റേഷനിൽ തുടരാനായ ജിജേഷ് അതിസമർത്ഥമായി കേസ് തെളിയിച്ചത്. മെഡിക്കൽ കോളജിലെ സഹപ്രവർത്തകരും സിറ്റി പോലീസ് കമീഷങ്ങൾ അടുത്തിടെ നിയോഗിച്ച സ്പെഷൽ ടീമംഗങ്ങളും കട്ടയ്ക്ക് കൂടെ നിന്നു. ആട്ടൂർ മുഹമ്മദ് (മാമി ) തിരോധാന കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. നടക്കാവ് എസ് എച്ച് ഒ ആയിരിക്കെ അന്വേഷണം ആരംഭിച്ച മാമി കേസിൽ തുടക്കം മുതലേ വൻ ഇടപെടലുകളുണ്ടായി. നിലവിൽ സർക്കാരിൻ്റെ ഡിജിപി പരിഗണനയിലുള്ള ഒരു എഡിജിപിയുടെ നേതൃത്വത്തിൽ മാമി കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായി ആരോപണം ഉയർന്നിട്ടും സത്യസന്ധനും സമർത്ഥനുമായ ജിജേഷ് പിടിച്ചു നിന്നു. ഇതിനിടെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഇദ്ദേഹത്തെ കണ്ണൂർ ജില്ലയിലേക്ക് സ്ഥലം മാറ്റി. എന്നാൽ മുൻ സിറ്റി പോലിസ് കമീഷണറുടെ ഇടപെടൽ മൂലം മാമി കേസിൻ്റെ ഫയൽ അന്നും ജിജേഷിൻ്റെ കൈയിൽ ഭദ്രമായിരുന്നു. ഇലക്ഷന് ശേഷം തിരിച്ചെത്തിയ ജിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും അന്വേഷണം തുടരാൻ അനുമതി കിട്ടി. ഇതിനിടെ വിവാദ എഡിജിപിക്ക് ഗൾഫിലേക്ക് ആരോ സന്ദർശനമൊരുക്കിയതായി പറയുന്നു. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു നൽകിയത്. മാമി കേസിൽ പ്രതികളിലേക്കെത്താൻ കുറഞ്ഞ ദൂരം മാത്രം ബാക്കി നിൽക്കെ ആയിരുന്നു മാറ്റം. മനസ് മടുത്ത് മെഡിക്കൽ കോളജ് സ്റ്റേഷനിൽ തുടരവെ , മിസിങ് കേസുകൾ പരിശോധിച്ചപ്പോഴാണ് ജിജേഷിൻ്റെ സംശയബുദ്ധി ഉണർന്നത്. ഒരു എസ് ഐ ഒരു വർഷം അന്വേഷിച്ചിട്ടും തെളിയിക്കാൻ കഴിയാതിരുന്ന ഹേമചന്ദ്രൻ കേസിൽ അങ്ങനെ തുമ്പുണ്ടായി. മൂന്നു പ്രതികളിൽ വയനാട് ബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാർ(28, ബി.എസ്. അജേഷ് (27) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യിച്ചു. പിന്നീട് കോടതിയിൽ നിന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയാണ് ദൃശ്യം മോഡൽ കൊലപാതക കേസിൽ ചുരുളഴിയിച്ചത്. അത് ഇപ്രകാരം – മായനാട്ടെ വാടക വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഹേമചന്ദ്രനു വന്ന ഫോൺ കോൾ ഒരു സ്ത്രീയുടെ ശബ്ദമാണെന്ന ഏക സൂചനയായിരുന്നു ഈ കേസിൽ ആദ്യം പൊലീസിനു ലഭി ച്ചത്.
ഒരു വർഷം അന്വേഷിച്ചെങ്കിലും വ്യക്ത്‌തമായ വിവരമൊന്നും ലഭിച്ചില്ല. കഴിഞ്ഞ ഏപ്രിൽ 7ന് ആണ് അന്വേഷണം മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ.ജിജീഷ് ഏറ്റെടുത്തത്.
കാണാതായ ഫേമചന്ദ്രൻ ഒട്ടേറെ പേരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി വിവ രം ലഭിച്ചിരുന്നു. ഇതുമായി ബന്ധ പ്പെട്ടു പൊലീസ് ഹേമചന്ദ്രൻ്റെ ഫോൺ കോൾ വിവരങ്ങൾ ശേഖ രിച്ചു. 12 പേരെ പൊലീസ് നിരീക്ഷ ണത്തിലാക്കി. അവരുടെ നീക്കംശ്രദ്ധിച്ചു. അതിൽ പലരും ബത്തേരി സ്വദേശികളായിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയ സംഘത്തിന് പണം നൽകുന്ന വ്യക്‌തിയെക്കുറിച്ചു വിവരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോൺ പിന്തുട രാൻ കഴിഞ്ഞില്ല. പിന്നീട് നിരീക്ഷ ണത്തിലുള്ളവരിൽ നിന്നാണ് വി ദേശത്തേക്കു കടന്ന ആളെക്കുറി ച്ചു വിവരം ലഭിച്ചത്. ഇദ്ദേഹത്തി ന്റെ ഫോൺ നമ്പറിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവര ങ്ങളെത്തുടർന്നാണു ബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാർ, അജേഷ് എന്നിവരെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
സംഭവം കൊലപാതകമാണെന്ന് ഉറപ്പായതോടെ സിറ്റി പൊലീ സ് കമ്മിഷണർ ടി.നാരായണൻ്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് എസിപി എ.ഉമേഷ്, ഇൻസ്പെ കർ പി.കെ.ജിജീഷ്, എസ്ഐമാ രായ മുരളി, വിനോദ്, റമീസ്, വിജീ ഷ് ഇരിങ്ങൽ, മറ്റ് ഉദ്യോഗസ്‌ഥ രായ സഹീർ പെരുമണ്ണ, ഹാദിൽ കുന്നുമ്മൽ, ജിനേഷ് ചൂലൂർ, ജി തിൻ എന്നിവരെ ഉൾപ്പെടുത്തി അവസാന ഘട്ടത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ജ്യോതി ഷ് കുമാർ, അജേഷ് എന്നിവരുടെ നീക്കം ശ്രദ്ധിച്ചാൽ പ്രതികളിലേ ക്കുള്ള യാത്ര എളുപ്പമാകും എന്നു തിരിച്ചറിഞ്ഞ പൊലീസ് കഴിഞ്ഞ ദിവസം ഇവരെ കസ്‌റ്റഡിയിലെടു ത്തു ചോദ്യം ചെയ്‌തപ്പോഴാണ് സംഭവത്തിൻ്റെ ചുരുൾ അഴിഞ്ഞത്. പിന്നീട് 2 പേരെ അറസ്‌റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനു കോ ടതിയിൽ നിന്നു പ്രതികളെ കസ്‌റ്റ ഡിയിൽ വാങ്ങുകയായിരുന്നു.
വിദേശത്തേക്ക് കടന്ന ആളുമാ യി സാമ്പത്തിക ഇടപാടും നേര
ത്തേ തർക്കവും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. തർക്കത്തെ തുടർന്നു സുഹൃത്തുക്കളുമാ യി ചേർന്നാണ് തട്ടികൊണ്ടു പോ കലിനു പ്രതികൾ പദ്ധതിയിട്ടത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം അത്യാ ഹിത വിഭാഗത്തിനു മുന്നിൽ ഹേമ ചന്ദ്രനെ എത്തിക്കാൻ പദ്ധതിയിട്ടു. തുടർന്നു സംഘം അത്യാഹിത വി ഭാഗത്തിനു സമീപം എത്തി ഫോണിൽ സ്‌പീക്കിങ് ടോൺ സ്ത്രീ ശബ്ദമാക്കി ഹേമചന്ദ്രനെ വിളി ക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
അങ്ങനെയാണ് ഹേമചന്ദ്രൻ മെഡിക്കൽ കോളജ് അത്യാഹിത ന്നു സംഘം കാറിൽ കയറ്റി രാത്രി വയനാട്ടിലേക്കു കൊണ്ടുപോകുക യായിരുന്നു. ഫോണിൽ ഹേമചന്ദ്രൻ്റെ ശബ്ദത്തിൽ വിളിച്ച് താൻ ജീവിച്ചിരിപ്പുണ്ടെന്ന് പ്രതികൾ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതിനാൽ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് കേസിൽ ഒരു സമ്മർദ്ദവും ഉണ്ടായില്ല. ചിത്രം: ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട ഹേമചന്ദ്രൻ്റെ ജഡം പുറത്തെടുക്കാൻ പോലീസിന് നിർദ്ദേശം നൽകുന്ന ഇൻസ്പെക്ടർ ജിജീഷ്. ഇൻസെറ്റിൽ ജിജീഷ്




