Politics
ദൃശ്യം മോഡൽ കൊലപാതകം: ക്വട്ടേഷൻ ടീമിലെ ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട് : വയനാട് സ്വദേശിയും കോഴിക്കോട് മായനാട്ട് താമസക്കാരനുമായിരുന്ന ഹേമചന്ദ്രനെ കൊലപ്പെടുത്തി ദൃശ്യം സിനിമ മോഡലിൽ തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. വയനാട് ബത്തേരി സ്വദേശി വൈശാഖിനെ യാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയതിനും, മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മുതദ്ദേഹം വാഹനത്തിൽ കയറ്റി ചേരമ്പാടി വനത്തിൽ കൊണ്ടു പോയപ്പോൾ എസ്കോർട്ട് പോയ ആളുമാണ് വൈശാഖ്. ഈ കേസിൽ അറസ്റ്റിയ വള്ളുവാടി കിടങ്ങനാട് സ്വദേശി ബി.എസ് അജേഷ് , ബത്തേരി സ്വദേശി ജ്യോതിഷ് കുമാർ എന്നിവർകൊപ്പം കൊലപാതകത്തിനും തെളിവുകൾ നശിപ്പിക്കുന്നതിനും വൈശാഖ് കൂട്ടു നിന്നതായി സ്ഥിരികരിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി വയനാട് ബത്തേരി സ്വദേശി നൗഷാദ് നിലവിൽ സൗദിയിലാണ്. ഇയാൾ ഉടൻ കീഴടങ്ങിയേക്കും.




