
കോഴിക്കോട്: മാലിന്യ സംസ്കരണ, പരിസര ശുചീകരണ പ്രവർത്തനത്തിൽ ഭരണ സിരാ കേന്ദ്രമായ സിവിൽ സ്റ്റേഷനിൽ വൻ വീഴ്ചയുണ്ടെന്ന് ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എ.ഡി.എമ്മിന് നൽകിയ നിവേദനത്തിൽ കുറ്റപ്പെടുത്തി. വനിതാ ജീവനക്കാരും വിവിധാവശ്യങ്ങൾക്ക്എത്തുന്ന സ്ത്രീകളും ഉപയോഗിക്കുന്ന വനിതാ ശൗചാലയം വൃത്തിഹീനമാണ്. അടിയന്തര നടപടി സ്വീകരിക്കണം. സിവിൽ പരിസരം തെരുവ് നായ്ക്കൾ ഭീതി പരത്തുന്നു. നായ്ക്കളുടെ വളർത്ത് കേന്ദ്രം കൂടിയായി ഇവിടെ മാറിയിട്ടുണ്ട്. ഇതിന് പുറമെ കോർപറെഷൻ നടപ്പാക്കിയ തുമ്പൂർമുഴി സംവിധാനം പരിസര പ്രദേശത്തെ കിണറുകളെ മലിനപ്പെടുത്തുന്നു. സ്ലെറി ട്രിറ്റ്മെന്റ് തുമ്പൂർമുഴി സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അടിയന്തര പരിഹാരമില്ലെങ്കിൽ പ്രത്യക്ഷ സമരത്തിറഞ്ഞു മെന്നും കോർപറേഷൻ പ്രതിപഷ നേതാവ് കെ.സി ശോഭിതയുടെ നേതൃത്വത്തിലുള്ള നിവേദകസംഘം മുന്നറിയിപ്പ് നൽകി. ബ്ലോക്ക് പ്രസിഡന്റ് പി.വി. ബിനിഷ് കുമാർ, കൗൺസിലർ കെ.പി.രാജേഷ് കുമാർ,ഷിബ ലാൽ ചീലക്കാട്ട്,ടി.കെ രത്നകുമാർ., ഫൗസിയ അസീസ് വി.വി.ശശിധരൻ എൻ.വി. സത്യൻ, . സുനിതാഅജിത് കുമാർ സംഘത്തിലുണ്ടായിരുന്നു.




