
കോഴിക്കോട് :വയനാട് സ്വദേശി ഹേമചന്ദ്രനെ കൊല്ലപ്പെടുത്തി ദൃശ്യം മോഡലിൽ കുഴിച്ചിട്ട കേസിൽ മുഖ്യപ്രതി സുൽത്താൻബത്തേരി സ്വദേശി നൗഷാദ് . ബംഗളൂരു എയർപോർട്ടിൽ പിടിയിൽ. സൗദിയിൽ നിന്ന് ഇന്ന് ഉച്ചയോടെ ബംഗളൂരു ഇൻ്റർനാഷനൽ എയർപോർട്ടിലിറങ്ങിയ നൗഷാദിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് പോലിസ് സംഘം ഉച്ചയോടെ ബംഗളൂരുവിലേക്ക് പുറപ്പെട്ടു. നൗഷാദ് ഇന്ന് കീഴടങ്ങുമെന്ന് പോലിസിനെ അറിയിച്ചിരുന്നു.
രണ്ടര മാസം മുൻപ് താൽക്കാ ലിക വീസയിൽ വിദേശത്തേക്കു പോയ ഇയാളുടെ വീസ കാലാവ ധി ഇന്നലെ അവസാനിക്കുമെന്നു പൊലീസ് കണ്ടെത്തിയിരു .ന്നു. ഈ മാസം 10 ന് മുൻപായി
എത്തുമെന്ന് ഇയാളുടെ സുഹൃ ത്തുക്കളും ബന്ധുക്കളും പൊലീ സിനോടു പറഞ്ഞിരുന്നു.
എന്നാൽ ഇന്ന് ഉച്ചയോടെ എത്തുമെന്നു പൊലീസിനു സൂചന ലഭിച്ചിരുന്നു.
തിരച്ചിൽ നോട്ടിസ് പുറപ്പെടു വിച്ച സാഹചര്യത്തിലാണ് എമിഗ്രേ ഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തെ അറിയിച്ചത്. ഇൻസ്പെക്ടർ കെ.കെ.ആഗേഷിനാണ് തുടർ അന്വേഷണ ചുമതല.
കാണാതായ ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 3 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നൗഷാദിനെ ചോദ്യം ചെയ്താലേ കൊലപാതകവുമാ യി ബന്ധപ്പെട്ട നിർണായക വിവ രങ്ങൾ ലഭിക്കൂ എന്നാണു പൊ ലീസ് പറയുന്നത്.




