crimeKERALAlocaltop news

പന്തീരാങ്കാവ് കവർച്ച ,പ്രതി കുഴിച്ചിട്ട 39 ലക്ഷം കണ്ടെടുത്തു

കോഴിക്കോട് :

രാമനാട്ടുകര ഇസാഫ് ബാങ്കിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് കൊണ്ട് പോകുന്ന വ്ഴിയിൽ നിന്നും കവർച്ച ചെയ്ത പണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

കേസിൽ നേരത്തെ അറസ്റ്റിലായ പന്തീരാങ്കാവ് പള്ളിപ്പുറം സ്വദേശി ഷിബിൻലാൽ ആണ് 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ ഒളിപ്പിച്ചു വച്ചിരുന്നത് . ജൂൺ മാസം 11 നു ആണ് കവർച്ച നടന്നിരുന്നത്. മൂന്നാം ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്‌ത സമയം പരാതിയിൽ നിന്നും 55000 രൂപ കണ്ടെടുക്കുകയും ബാക്കി 45000 രൂപ മൂന്നാം പ്രതി ദിനരഞ്ചു @കുട്ടാപ്പി യുടെ കയ്യിൽ കൊടുത്തിരുന്നതായി ഷിബിൻലാൽ മൊഴിപറഞ്ഞിരുന്ന് . രണ്ടാം പ്രതി കൃഷ്ണലേഖയെയും മൂന്നാം പ്രതി കുട്ടാപ്പിയെയും ജൂൺ 23 നു അറസ്റ്റ് ചെയ്തിരുന്നു . ഷിബിൻലാലും ഭാര്യ കൃഷ്ണ ലേഖയും ചേർന്ന് തങ്ങൾക്ക് 40 ലക്ഷത്തിന്റെ സ്വർണം പല ബാങ്കുകളിലായി പണയത്തിലുണ്ടെന്നു പറഞ്ഞു ഇസാഫ് ബാങ്കു കാരെ കബളിപ്പിച്ചു വ്യാജമായി രസീത് ഉണ്ടാക്കി ഇസാഫ് ബാങ്കിൽ കൊടുത്തിരുന്നു . 40 ലക്ഷം രൂപയുടെ സ്വർണം ടേക്ക് ഓവർ ചെയ്യാനെന്ന വ്യാജേന ഇസാഫ് ബാങ്കുകാരോട് പണവുമായി വരാൻ ആവശ്യപ്പെട്ടു പന്തീരാങ്കാവിൽ നിന്നും പ്രതി ഷിബിൻലാൽ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ടുകയായിരുന്നു.

തുടർന്ന് ഷിബിൻ ലാലിനെയും കൃഷ്ണ ലേഖയെയും, കുട്ടാപ്പിയെയും അറസ്റ്റ് ചെയ്തിരുന്നു . ഷിബിൻലാലിനെ കവർച്ചക്ക് ശേഷം പാലക്കാട്ടേക്ക് രക്ഷപ്പെടാൻ സഹായിച്ചതിനാണ് കുട്ടാപ്പിയെ അറസ്റ്റ് ചെയ്തത് .

കഴിഞ്ഞ മാസം 2 തവണ ഷിബിൻ ലാലിനെ കസ്റ്റടിയിൽ വാങ്ങിയിരുന്നുവെങ്കിലും ബാക്കി കിട്ടാനുള്ള 39 ലക്ഷത്തെപ്പറ്റി പറയാതെ ഷിബിൻലാൽ സത്യം മൂടി വെക്കുകയായിരുന്നു.

മൂന്നാം തവണയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴായാണ് പ്രതി കുറ്റം സമ്മതിച്ച് കുഴിച്ചിട്ട പണത്തിന്റെപ്പറ്റി വിവരം പോലീസിനോട് പറഞ്ഞത്.സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ ഷിബിൻലാൽ തന്ടെ 3 ഫോൺ നമ്പറും ഓഫ് ചെയ്തിരുന്നു . പിന്നീട് രാത്രി 9.30 വരെ മറ്റാർക്കുമറിയാത്ത ഒരു നമ്പർ ഉപയോഗിച്ചത് പോലീസ് കണ്ടെത്തിയിരുന്നു. തന്ടെ ചെലവിനു1 ലക്ഷം രൂപ ഷിബിൻലാൽ മാറ്റിവച്ച ശേഷം കുട്ടാപ്പി പോലും അറിയാതെ ബാക്കി 39 ലക്ഷം രൂപ വീടിനു അര കിലോമീറ്റര് അകലെയുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിച്ചിട്ടു കുട്ടാപ്പിയുടെ കൂടെ സ്കൂട്ടറിൽ പാലക്കാട്ടേക്ക് കടക്കുകയായിരുന്നു. രാത്രി തന്നെ പൊലീസിന് ഈ വിവരം ലഭിച്ചു ഷിബിൻലാലിനെ പിന്തുടർന്നു മൂന്നാം ദിവസം 55000 രൂപയുമായി അറസ്റ്റ് ചെയ്തിരുന്നു. 45000 രൂപ വീട്ടു ചെലവിലേക്കും മറ്റുമായി കുട്ടാപ്പിയെ ഏൽപ്പിച്ചിരുന്നു . ഷിബിൻലാലിനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ കുട്ടാപ്പി മഹാരാഷ്ട്രയിലേക്ക് കടക്കുകയും ശേഷം കുടുംബത്തിലെ ഒരു ചടങ്ങിന്റെ തലേന്ന് രഹസ്യമായി വന്നപ്പോൾ പോലീസ് പിടികൂടുകയു ചെയ്തു.

ഭാര്യയെ പ്രതി ചേർത്തിട്ടും പതറാതെ ഷിബിൻലാൽ

തന്ടെ ഭാര്യ പ്രതിയാവാൻ പോവുകയാണെന്ന വിവരം അറിഞ്ഞിട്ടു പോലും പോലീസിനോട് സത്യം തുറന്നു പറയാതെ ഷിബിൻലാൽ പിടിച്ചുനിന്നു .കുഴിച്ചിട്ട പണം ആർക്കും കണ്ടെത്താൻ സാധിക്കില്ലെന്ന് ധാരണയായിരുന്നു പ്രതിക്ക്. ആദ്യം മുതലേ തനിക്കു ഇസാഫ് ബാങ്കുകാർ 1 ലക്ഷം മാത്രം തന്നു പറ്റിക്കുകയായിരുന്നുവെന്ന നിലപാടിൽ ആയിരുന്നു ഷിബിൻലാൽ. അങ്ങിനെയെങ്കിൽ ഒളിവിൽ പോയതെന്തിനെന്ന ചോദ്യത്തിന് പ്രതിക്ക് മറുപടി ഉണ്ടായിരുന്നില്ല.

 

പരിശോധിച്ചത് 324 CCTV ക്യാമെറകൾ

ഫറോക്ക് എസിപി എ.എം.സിദ്ധീഖിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും, പന്തീരാങ്കാവ് IP ഷാജു കെ , എസ ഐ പ്രശാന്ത് എന്നിവരും ചേർന്ന് പരിശോധിച്ചത് 324 ക്യാമെറകൾ. ഇതിൽ പാലക്കാട്ടേയ്ക്ക് പോയ വഴിയിലുള്ള ക്യാമെറകളിൽ രാത്രിയായതിനാൽ കവർച്ച ചെയ്ത ബാഗ് ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല..കൂടാതെ കനത്ത മഴയും ദൃശ്യങ്ങൾ സങ്കീർണമാക്കി .

ശാസ്ത്രീയമായ അന്വേഷണം വഴിതെളിയിച്ചു

71 മൊബൈൽ ഫോണുകളുടെ കാൾ ഡീറ്റൈൽസും, ലൊക്കേഷനും പരിശോധനക്ക് വിധേയമാക്കി വിശദമായ അന്വേഷണവുമാണ് പോലീസ് നടത്തിയത്.

പ്രതിയുടെ സംമ്പത്തിക ഇടപാടുകളെ പറ്റിയും സൂക്ഷ്മ പരിശോധന പോലീസ് നടത്തിയിരുന്നു. ഒന്നര കോടിയോളം രൂപയുടെ കടബാധ്യത പ്രതിക്കുണ്ടായിരുന്നു . അതിൽ ഏതെങ്കിലും ഇടപാടുകൾ നടക്കുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ആ സമയത്താണ് സിറ്റി കമ്മിഷണർ ടി.നാരായണൻ IPS നു ഷിബിൻലാലിനു ഇടപാടുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 80 ലക്ഷത്തിനു പകരം 35 ലക്ഷം ഒറ്റത്തവണ അടച്ചാൽ SETTLEMENT ചെയ്യാനാകുമോ എന്ന് ഷിബിൻലാലിനു വേണ്ടി ആരോ അന്വേഷണം നടത്തിയതായി വിവരം ലഭിച്ചത്. ഇത് കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി.ഈ സമയത്തു തന്നെയാണ് കുണ്ടോട്ടി ഭാഗത്തു നിന്നുമുള്ള ഒരു cctv ദൃശ്യത്തിൽ പ്രതികൾ പണമടങ്ങിയ ബാഗില്ലാതെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ലഭിച്ചത്. രണ്ടും മൂന്നും പ്രതികളിൽ നിന്നും കിട്ടിയ സൂചനകളും, ഈ വിവരങ്ങളും കൂട്ടിച്ചേർത്തു വീണ്ടും ഇന്നലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം തന്ടെ വീടിനു അര കിലോമീറ്റര് മാറി കുഴിച്ചിട്ടിട്ടുണ്ടെന്ന നിർണായക വിവരം ലഭിച്ചത്.

രണ്ടാം പ്രതി കുട്ടാപ്പിക്ക് ഷിബിൻലാൽ കൊടുത്ത 45000 രൂപ കുട്ടാപ്പി ചെലവഴിച്ചതൊഴികെ ബാക്കി മുഴുവസൻ പണവും തിരിച്ചു പിടിക്കാൻ കഴിഞ്ഞ സന്തോഷത്തിലായാണ് പോലീസും ഇസാഫ് ബാങ്കും.

തെളിവെടുപ്പിന് ശേഷം ഇന്ന് പ്രതിയെ തിരിച്ചു കോടതിയിൽ ഹാജരാക്കും.

ഫാറൂഖ് സബ്ഡിവിഷനിലെ ക്രൈം സ്‌ക്വാഡ് അംഗങ്ങളുടെ32 ദിവസത്തെ ശക്തമായ അന്വേഷണവും കൃത്യമായ ആസൂത്രണവും ശാസ്ത്രീയ തെളിവെടുപ്പ് നടത്തുന്നതിൽ ടീം അംഗങ്ങൾക്കുള്ള മികവുമാണ് കേസിനു തുമ്പുണ്ടാക്കിയത്.

പന്തീരാങ്കാവ് ഇൻസ്‌പെക്ടർ ഷാജു,എസ് ഐ പ്രശാന്ത് ,CPO നിഖിൽ , WCPO നീതു, എന്നിവരും ACP സ്‌ക്വാഡിലെ അംഗങ്ങളായ SI സുജിത് ,ASI അരുൺകുമാർ മാത്തറ, ASI ബിജു കുനിയിൽ , ,ASI പ്രതീഷ് ,SCPO മാരായ ഐ ടി വിനോദ്, അനൂജ് വളയനാട് , cpo മാരായ സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു,അഖിൽ ആനന്ദ് ടി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കവർച്ച ചെയ്ത മുഴുവൻ തുകയും തിരികെ കണ്ടെത്തിയത് ആദ്യമായ്

കവർച്ച കേസുകളിൽ നഷ്ടപ്പെടുന്ന പണവും മുതലുകളും പൂർണമായും കണ്ടെത്തുന്നത് വളരെ അപൂർവ മായിരിക്കെ പന്തീരാങ്കാവ് ബാങ്ക് കേസിലെ മുഴുവൻ തുകയും കണ്ടെത്താനായത് അന്വേഷണ സംഘത്തിന് ഒരു പൊൻതൂവൽ കൂടിയായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close