KERALAlocaltop news

രാസവള വില വർധന പിൻവലിക്കണം : കർഷക കോൺഗ്രസ്‌

 

കോഴിക്കോട് : വില തകർച്ചയിൽ നട്ടം തിരിയുന്ന കർഷകകർക്ക് ഇടി തീ പോലെ രാസ വളങ്ങൾക്ക് വില വർധിപ്പിച്ചത് പിൻ വലിക്കണമെന്ന് കർഷക കോൺഗ്രസ്‌ കോഴിക്കോട് നോർത്ത് – സൗത്ത് നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപെട്ടു. പൊട്ടാഷ്, ഫാക്റ്റഫോസ്, കൂട്ടു വളങ്ങൾക്ക് ഇരുപത് ശതമാനം വരെ ആണ് ഒറ്റയടിക്ക് വില വർധിപ്പിച്ചത്. കേരള കേന്ദ്ര സർക്കാരുകൾ കർഷക വിരുദ്ധ നടപടികളുമായി ആണ് മുന്നോട്ടു പോകുന്നത്. കോഴിക്കോട് ഡിസിസി യിൽ ചേർന്ന നേതൃ യോഗം കർഷക കോൺഗ്രസ്‌ ജില്ലാ ട്രഷറർ കമറുദ്ധീൻ അടിവാരം ഉത്ഘാടനം ചെയ്തു. നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സത്യേന്ദ്രൻ പുതിയൊത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ വി പ്രസാദ്, നിയോജക മണ്ഡലം ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ്മാർ സംസാരിച്ചു. സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ റഫീഖ് എ ടി സ്വാഗതവും ജനറൽ സെക്രട്ടറി സുരേഷ് ബാബു നന്ദി യും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close