KERALAlocaltop news

സ്വർണ്ണം മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയിൽ

കോഴിക്കോട് : സിവിൽ സ്റ്റേഷന് സമീപമുള്ള വീട്ടിൽ വീട്ടുജോലിയ്ക്കായി നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കൊയിലാണ്ടി പന്തലായനി സ്വദേശ്വിനി പുത്തലത്ത് മീത്തൽ വീട്ടിൽ ഉഷ (46 )യെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.
സിവിൽ സ്റ്റേഷൻ ചാലിക്കര റോഡിലുള്ള സ്മിതാ നായിക്ക് എന്ന യുവതിയുടെ വീട്ടിൽ കഴിഞ്ഞ 8 വർഷത്തോളമായി വീട്ടു ജോലി ചെയ്തിരുന്ന യുവതി 2024 ഡിസംബർ മാസം മുതൽ 17.07.2025 തീയ്യതി വരെയുള്ള വിവിധ ദിവസങ്ങളിലായി പരാതിക്കാരിയുടെ വീട്ടിലെ അലമാറയിൽ നിന്ന് 24 പവൻ സ്വർണ്ണാഭരണങ്ങളും, 5000/- രൂപയും മോഷ്ടിക്കുകയായിരുന്നു. തുടർന്ന് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ പ്രതിയെ മോഷണം നടത്തിയ വീട്ടിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും സ്വർണ്ണവും പണവും മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു. പ്രതിയുടെ ആൺ സുഹ്രത്തിനെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.  പ്രജീഷിന്റെ നിർദ്ദേശ പ്രകാരം SI സാബുനാദ്, SCPO മാരായ നവീൻ, രജീഷ്, ഷിഹാബുദ്ദീൻ, CPO ആതിര എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close