
കോഴിക്കോട് :
കർഷക പോരാളിയും
മുൻ മുഖ്യമന്ത്രിയുമായ
സഖാവ് വി.എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ
കോഴിക്കോട് ജില്ല
സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ
വൈക്കം മുഹമ്മദ് ബഷീർ റോഡിലുള്ള ഗുരുകുലം ആർട്ട് ഗ്യാലറി ഹാളിൽ
അനുശോചന യോഗം ചേർന്നു.
NCP കിസാൻ സഭ ജില്ലാ ജനറൽ സെക്രട്ടറി
സി.പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കർഷക സംഘം നേതാവും മുൻ എം എൽ എ യുമായ വിശ്വൻ മാസ്റ്റർ, കർഷക സംഘം ജില്ലാ സിക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്തു പ്രസിഡണ്ടുമായ ബാബു പറശ്ശേരി, ഏരിയാ സിക്രട്ടറി കെ.സുരേഷ് കുമാർ ,
ജനതാദൾ ജില്ലാ സിക്രട്ടറി പി.ടി. ആസാദ്,
നാഷണൽ ഫാർമേർസ് ലീഗ് ജില്ലാ സിക്രട്ടറി വി. മുസ്തഫ, കേരള കോൺഗ്രസ് കർഷക യൂണിയൻ ജില്ലാ സിക്രട്ടറി വടക്കേടത്ത് രതീഷ്,
LIC എംബ്ലോയീസ് യൂണിയൻ ജില്ലാ സിക്രട്ടറി M.J ശ്രീറാം, CPI (ML) റെഡ് ഫ്ലാഗ് ജില്ലാ ജനറൽ സിക്രട്ടറി ശങ്കരൻ തൂണേരി,
ശില്ലി ഗുരുകുലം ബാബു എന്നിവർ സംസാരിച്ചു




