
കോഴിക്കോട് : – താമരശ്ശേരിരൂപതാ ബിഷപ്പിൻ്റെ ഉടമസ്ഥതയിലുള്ള പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിവക സ്ഥലത്ത് ,പള്ളി വികാരിയായിരുന്നഫാ: മാത്യു തകിടിയേലിൻ്റെ നേതൃത്വത്തിൽ 1990 മുതൽ 2015 വരെയുള്ള രണ്ട് കരിങ്കൽ ക്വാറികൾ നിയമവിരുദ്ധമായി ടൺകണക്കിനു് നിരോധിത സ്പോടകവസ്തുക്കൾ ഉപയോഗിച്ച് അനധികൃതമായി ഖനനം നടത്തി 58700.33 ഘനമീറ്റർ കരിങ്കല്ല് അപഹരിച്ച് പണം സമ്പാദിച്ചതായാണ് കേസ്. കാത്തലിക് ലേമെൻസ് അസോസിയേഷൻ (CL.A) ഹർജിയുടെ വെളിച്ചത്തിൽ കേരളഹൈക്കോടതിയുടെ നിർദേദ്ദശാ നുസരണം കോഴിക്കോട് ജില്ല മൈനിംഗ് ആൻ്റ് ജിയോളജിസ്റ്റ് തെളിവെടുപ്പ് നടത്തി, അപഹരിക്കപ്പെട്ട കരിങ്കല്ലിന് 2353013/-രൂപ ഫൈനായി 31-03-2022നു് മുൻപായി ബിഷയും പള്ളിവികാരിയും ചേർന്ന് അടക്കാൻ 45/21-22/D02/M-1220/2020 നമ്പർ പ്രകാരം ഉത്തരവുണ്ടായി.
പ്രസ്തുത ഉത്തരവിനെ ചോദ്യം ചെയ്ത് പുഷ്പശിരി പള്ളി വികാരി കേരള സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറിക്ക് നൽകിയ അപ്പീലാണ് തള്ളിയത്. പ്രസ്തുത അപ്പീൽ 08-07-2025നു് സർക്കാർ വാദം കേട്ടു. അനധികൃതമായി ഖനനം നടത്തുന്ന വേളയിൽ വേണ്ട പരിശോധനകൾ നടത്താത്തത് കാരണമാണ് സർക്കാരിന് ലഭിക്കേണ്ടതായ തുക ‘ലഭിക്കാതെ പോയതെന്നും, അതിന് കാരണം 2002 മുതൽ 2010 വരെ കാലയളവിൽ മൈനിംഗ് ആന്റ് ജിയോളജിവകുപ്പിലെ ഉദ്യോഗസ്ഥരുടെയും റവന്യു, പഞ്ചായത്ത് വകപ്പുകളിലെ ഉദ്യോഗസ്ഥരുടെയും തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ ഓഫീസർമാരുടെയും കൃത്യവിലോപമാണെന്ന് സർക്കാർ ഉത്തരവിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ മൈനിംഗ് ഓഫീസിൽ നിന്നും 20 .8 2020 ന് പള്ളി വക സ്ഥലത്ത് നടത്തിയ പരിശോധനയിൽ ക്വാറികളിൽനിന്നും കരിങ്കൽ ഖനനം നടത്തുന്നതായി ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. താമരശ്ശേരി താലൂക്ക് സർവ്വേയർ തയ്യാറാക്കിയ സ്കെച്ച് പ്രകാരം പ്രസ്തുതക്വാറികളിൽ നിന്നും 61900.33 ഘനമീറ്റർ. കരിങ്കൽ ഖനനം നടത്തിയിട്ടുള്ളതാണന്ന് ക ണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രസ്തുത ഖനനം 1961നു മുൻപ് നടത്തി ഒഴിവാക്കിയ ക്വാറികളാണെന്നും 1967 ലെ മൈനർ മിനറൽ കൺസഷൻ ആക്ടിൻ്റെ പരിധിയിൽ വരികയില്ലെന്നും തന്മൂലം പിഴചുമത്താൻ സർക്കാരിന് അവകാശവില്ലെന്നും അപ്പീൽ ഹർജിക്കാരൻ്റെ അഭിഭാഷക ൽ തർക്കം ഉണയിച്ചു. ഈ വാദത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ ചെലവിൽ KS REC (കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ്ങ് ആൻ്റ് എൻവയൺമെൻ്റ് സെൻ്റർ ) സാങ്കേതികസഹായം ഉപയോഗിച്ച് ഖനനത്തിൻ്റെ പഴക്കം കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റ് നടത്തി, റിപ്പോർട്ട് ഹാജരാക്കുന്നതിനും അപ്പീൽ തള്ളികൊണ്ടുള്ള No. 818/2025/1D dtd 08-07-20258 നിർദ്ദേശിച്ചിട്ടുണ്ട്.




