
കോഴിക്കോട് : നഗരത്തിൽ MDMA എത്തിച്ച് വിൽപന നടത്തുന്ന യുവാവിനെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വത്തിലുള്ള ഡാൻസാഫും എസ്.ഐ വി .ടി ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്ന് പിടികൂടി. അത്തോളി സ്വദേശി കൊളകാട് അയനി പുറത്ത് മർഹബ ഹൗസിൽ മുഹമദ്ദ് നുഫൈൽ ടി.കെ (26) യാണ് അറസ്റ്റിലായത്. എലത്തൂർ HP പമ്പിനടുത്ത് വച്ചാണ് 35 ഗ്രാമോളം MDMA യുമായിട്ടാണ് ഇയാൾ പിടിയിലായത്.
ബംഗളൂരുവിൽ നിന്നും നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ നുഫൈൽ ‘ ബംഗളൂരുവിൽ നിന്നും വരുന്ന ടൂറിസ്റ്റ് ബസ്സിലാണ് ഇയാൾ ലഹരി നഗരത്തിലേക്ക് കൊണ്ടു വരുന്നത്. എലത്തൂർ , പറമ്പത്ത് , അത്തോളി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്നത്. എലത്തൂർ ഭാഗങ്ങൾ ക്രന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് കച്ചവടത്തെ പറ്റി വിവരം ലഭിച്ചതിൽ ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു നുഫൈൽ . നാട്ടിൽ ആർക്കും സംശയം തോന്നാത്ത വിധം റിയൽ എസ്റ്റേറ്റിൻ്റെയും; , വണ്ടി കച്ചവടത്തിൻ്റെയും മറവിൽ ഇയാൾ ലഹരി കച്ചവടം നടത്തുകയാ യിരുന്നു… സാമ്പത്തിക ഇടപാടു സംബന്ധിച്ച് ഒരാളെ തട്ടി കൊണ്ടുപോയി എന്നതിൽ അത്തോളി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. പിടി കൂടിയ MDMA ക്ക് ചില്ലറ വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വില വരും
ഡാൻസാഫ് ടീമിലെ എസ്. ഐ മാരായ മനോജ് എടയേടത്ത് , അബ്ദുറഹ്മാൻ കെ , എ. എസ് ഐ അനീഷ് മൂസ്സേൻവീട്, എസ്.സി.പി ഒ മാരായ അഖിലേഷ് കെ , സുനോജ് കാരയിൽ , എം.കെ ലതീഷ് , പി.കെ സരുൺകുമാർ , എൻ.കെ ശ്രീശാന്ത് , എം.ഷിനോജ് , പി. അഭിജിത്ത് , ഇവി അതുൽ , പി.കെ ദിനീഷ് , കെ.എം മുഹമദ്ദ് മഷ്ഹൂർ , എലത്തൂർ സ്റ്റേഷനിലെ എസ്.ഐ മാരായ അജിത്ത് , സന്തോഷ് , സി.പി ഒ , വൈശാഖ് , സനോജ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




