KERALAlocaltop news

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം: ജയിൽ മേധാവിയും വകുപ്പും പ്രതിക്കൂട്ടിൽ

കണ്ണൂർ : കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിൽവകുപ്പും ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ ഐ പി എസും പ്രതിക്കൂട്ടിൽ. വകുപ്പ് മേധാവിയുടെ പ്രവർത്തന രീതി സംബന്ധിച്ച് ആക്ഷേപം ശക്തമാകുകയാണ്. ജയിലുകൾ സന്ദർശിക്കുന്നതിൽ മേധാവി ബൽ രാംകുമാർ ഉപാധ്യായ കാട്ടുന്ന വിമുഖതയാണ് ചർച്ചയാകുന്നത്. ഉപാധ്യായ ആദ്യമായി കണ്ണൂർ ജയിൽ സന്ദർശിക്കാനിരുന്ന ദിവസമാണ് ഗോവിന്ദച്ചാമി ജയിൽചാടിയത്. സന്ദർശന വിവരം തലേദിവസമാണ് കണ്ണൂരിലെ അധിക്യതരെ അറിയിച്ചത്. വെള്ളിയാഴ്‌ച രാവിലെ വിമാ നമാർഗമാണ് ഉപാധ്യായ കണ്ണൂരിലെത്തിയത്.

വടകരയിൽ പുതിയ ജയിലിനു സ്‌ഥലം നോ ക്കാൻ കൂടിയായിരുന്നു യാത്ര. എന്നാൽ, കൊ ടുംകുറ്റവാളി ജയിൽ ചാടിയതറിഞ്ഞ് മറ്റു പരി പാടികളെല്ലാം മാറ്റിവച്ച് അദ്ദേഹം കണ്ണൂർ ജയിലിലേക്കെത്തി.

നാല് സെൻട്രൽ ജയിൽ, മൂന്ന് വനിതാ ജയിൽ, 3 തുറന്ന ജയിൽ എന്നിവയുടെ ഉപദേശകസമിതി അധ്യക്ഷനായിട്ടും സമിതിയോഗങ്ങളിൽ ഉപാധ്യായ നേരിട്ടു പങ്കെടുക്കാറില്ലെന്നാണ് ആക്ഷേപം . ഓൺലൈനിലൂടെയാണ് യോഗങ്ങളിൽ അദ്ദേഹം സാന്നിധ്യമറിയിക്കുന്നത്. വകുപ്പ് മേധാവി നിരന്തരം വിട്ടുനിൽക്കുന്ന പശ്ചാത്തലത്തിൽ തങ്ങളും ഓൺലൈനിൽ പങ്കെടുത്താൽ പോരെയെന്ന് സമിതിയംഗമായ
തിരുവനന്തപുരത്തെ ഒരു ജഡ്‌ജി ചോദിച്ചിരുന്നത്രെ. ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ വീഴ്ച്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ കർ ശന നടപടി വേണമെന്ന നിലപാടിലാണ് സർക്കാർ. തന്റെ വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗ സ്‌ഥർ വ്യത്യസ്‌ത കാരണങ്ങളാൽ വിമർശനം നേരിടുമ്പോൾ മുഖ്യമന്ത്രി എന്തു നടപടിയെടു ക്കുമെന്നാണ് ഇനി അറിയേണ്ടത്. കോഴിക്കോട് സിറ്റി പോലീസ് കമീഷണറായിരിക്കെ, യുവതി കാമുകൻ്റെ വീട്ടുപരിസരത്ത് ഇന്ധനം ദേഹത്തൊഴിച്ച് ആത്മഹത്യ ചെയ്ത കേസ് ഒതുക്കി തീർത്തതടക്കം നിരവധി ആരോപണങ്ങൾ നേരിട്ട് വിവാദ ഐ പി എസ് ഓഫീസറാണ് ബൽറാം കുമാർ ഉപാധ്യായ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close