
കോഴിക്കോട് :
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽ ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് എസ്.പി.സി ഡേ സമുചിതമായി ആഘോഷിച്ചു.. ചടങ്ങ് ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി വിപത്തിനെ പറ്റി ബോധവൽക്കരണം നടത്തുകയും, കുട്ടികളെ എങ്ങനെ നല്ലൊരു പൗരൻ ആക്കി വളർത്താം എന്നതിനെപ്പറ്റിയും സംസാരിച്ചു… ചടങ്ങിൽ എച്ച്.എം മുംതാസ് ടീച്ചർ അധ്യക്ഷതവഹിച്ചു. അധ്യാപകരായ യൂനുസ്, റുബീന ടീച്ചർ, എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ സന്ദീപ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.. ചടങ്ങിൽ നൂറോളം പേർ പങ്കെടുത്തു.




