
കോഴിക്കോട് : കുന്ദമംഗലം സ്റ്റേഷന്‍ പരിധിയിലെ SBI എ .ടി .എം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ച വെസ്റ്റ് ബെംഗാള്‍, ഗബീന്ദ പൂര്‍ സ്വദേശി ബാബുള്‍ ഹക് (26 ) നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.
12.08.2025 തീയ്യതി രാത്രി കുന്ദമംഗലം പോലീസിന്റെ പെട്രോളിങ് ഡ്യൂട്ടിക്കിടയില്‍ കള്ളൻതോടുള്ള TP Associates എന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന SBI ATM ന് മുൻ വശം എത്തിയപ്പോള്‍ ATMൻ്റെ ഷട്ടർ പാതി അടഞ്ഞ നിലയിൽ കാണുകയും അതിനുള്ളിൽ നിന്നും ശബ്ദം കേൾക്കുകയും ചെയ്തു. തുടര്ന്ന് ജീപ്പ് നിര്‍ത്തി പോലീസുകാര്‍ ATM കൗണ്ടറിനടുത്തേക്ക് എത്തിയ സമയം പോലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രതി ATM ന്റെ ഷട്ടർ അകത്തു നിന്നും പൂർണമായും അടക്കാൻ ശ്രമിക്കുകയും എന്നാല്‍ പോലീസുകാര്‍ ബലം പ്രയോഗിച്ച് ഷട്ടർ തുറന്നപ്പോള്‍ പോലീസിനെ ആക്രമിച്ചു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലം പ്രയോഗത്തിലൂടെയാണ് പോലീസുകാര്‍ കീഴടക്കിയത്. ATM തകര്‍ക്കനായി പ്രതി കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറും, ഗ്യാസ് കട്ടറും, സിഗർ ലൈറ്ററും, പോലീസ് ATM കൗണ്ടറിനുള്ളില്‍ നിന്നും കണ്ടെടുത്തു. ATM മെഷീനിൻ്റെ വലതു ഭാഗം ഗ്യാസ് കട്ടറുപയോഗിച്ച് കട്ട് ചെയ്യാൻ ശ്രമിച്ച നിലയില്‍ ആയിരുന്നു ഉണ്ടായിരുന്നത്. പ്രതി പെയിൻ്റിങ്ങ് ജോലി ചെയ്യുന്ന ആളാണെന്നും. ATM കട്ട് ചെയ്യാനായി ഗ്യാസ് കട്ടർ കോഴിക്കോട് നിന്ന് വാങ്ങിയതാണ് എന്നും, പ്രതി സമാന കൂറ്റകൃത്യത്തില്‍ മുന്‍പും ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണണെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു വന്‍ കവര്‍ച്ചാ ശ്രമമാണ് പരാജയപ്പെട്ടത്. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ സബ്ബ് ഇൻസ്പക്ടർ പ്രദീപ് കുമാർ.എം, സി പി ഒ മാരായ പ്രജിത്ത് ,രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




