KERALAlocaltop news

ഇരട്ട വോട്ട്: കണ്ടെത്തിയത് 9000: ഇനിയും കണ്ടെത്താൻ അനവധി

കോഴിക്കോട് : കോഴിക്കോട് കോർപറേഷനിൽ ഇരട്ട വോട്ട് കണ്ടെത്തുവാൻ വ്യാപകമായ പരിശോധന നടത്തുകയാണ് യു ഡി.എഫ്. സംശയമുള്ള വീടുകൾ പരിശോധന തുടരുകയാൺ. സംശയമുള്ള വീടുകളിൽ പ്രവർത്തകർ വിവരം ആരായുന്നുണ്ട്. കൗൺസിലർമാരും പ്രാദേശിക പ്രവർത്തകരും രംഗത്തുണ്ട്. ബേപ്പൂർ സോണിൽമാത്രം 1492 ഇരട്ട വോട്ടുകൾ കണ്ടെത്തി. ഇത് സംബന്ധിച്ച രേഖ റിട്ടേണിംഗ് ഓഫീസർക്ക് യു ഡി.എഫ്. കൗൺസിൽ പാർട്ടി സമർപ്പിച്ചു. ചെറുവണ്ണൂർ സോണിലെ 641 വരുന്ന ഇരട്ട വോട്ടു ലിസ്റ്റും റിട്ടേണിംഗ് ഓഫീസർക്ക്” നൽകി ക്കഴിഞ്ഞു. ഇതിന്. പുറമെ ശേഷിക്കുന്ന വാർഡുകളിൽ പൊതുവായി 6738 ഇരട്ട വോട്ട് കളുടെ പട്ടികയും സമർപ്പിക്കുകയുണ്ടായി.. ഇതോടെ 8871 ഇരട്ട വോട്ടുകൾ കണ്ടെത്തുവാൻ കഴിഞ്ഞു.നഗര മധ്യത്തിലെ ഏതാനും വാർഡുകളിലെ പരിശോധന പൂർത്തിയാകുമ്പോൾ ഇരട്ട വോട്ട് 10,000 കവിയുമെന്ന് യു ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡപ്യുട്ടി ലീഡർ കെ.മൊയ്തീൻ കോയയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close