
ചേവായൂർ : പറമ്പിൽ ഗവൺമെൻറ് ഹൈസ്കൂളിൽ ഇന്ത്യയുടെ 79 മാത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.. ലത്തീഫ് പറമ്പിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. മറിയം മുംതാസ്, അധ്യാപകരായ യൂനുസ് മാഷ്, റുബീന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്രദിന ക്വിസ് നടത്തുകയും ചെയ്തു. ക്വിസ്സിൽ വിജയികളായവർക്ക് സമ്മാനം നൽകി.




