KERALAlocaltop news

കർഷക പ്രതിഷേധ സദസ്സ്

കൊടുവള്ളി.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന് ഗുരുതരമായ നിസംഗതയാണെന്നും ന്യായമായ അവകാശങ്ങൾക്കായി കർഷകരെ സമരത്തിലേക്ക് വലിച്ചിഴക്കുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ.
കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളിയിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതുമൂലം കർഷകരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
കാട്ടുപന്നിയും ആനയും കുരങ്ങും എല്ലാം കൂടി കർഷകന്റെ ജീവിതം ദുരിത പൂർണ്ണമാക്കി.
അതിരൂക്ഷമായ വന്യജീവി ആക്രമണത്തെ “സംസ്ഥാന സവിശേഷദുരന്ത”മായി പ്രഖ്യാപിച്ചത് ഉത്തരവിലൊതുങ്ങി. ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന വന്യജീവികളെ കൊല്ലാൻ സംസ്ഥാനം സ്വതന്ത്ര നിയമനിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡണ്ട് ശരീഫ് വെളിമണ്ണ അധ്യക്ഷം വഹിച്ചു
ഡിസിസി ജനറൽ സെക്രട്ടറി CT ഭരതൻ മുഖ്യപ്രഭാഷണം നടത്തി. സിപി റസാക്ക്, സി കെ എ ജലീൽ, കെ പി അശോകൻ, റ്റി കെ പി അബൂബക്കർ, കോതൂർ ബാബു,എം പി സദാനന്ദൻ, അഹ്മദ് കുട്ടി കട്ടിപ്പാറ,പി വേദാബിക, അരിയിൽ ഇസ്മായിൽ, ജബ്ബാർ നരിക്കുനി, പീയൂസ് കല്ലിടുക്കിൽ, എം അബ്ദുൽ അസീസ്, അമീർ ആവിലോറ സിദ്ധാർത്ഥൻ കൊടുവള്ളി എന്നിവർ സംസാരിച്ചു. ഷാഫി ആരാമ്പ്രം സ്വാഗതവും ഇക്ബാൽ കെ കെ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close