
കോഴിക്കോട്
പച്ചമനുഷ്യനായി പരിസ്ഥിതി രംഗത്ത് നിറഞ്ഞ് നിന്ന പ്രൊഫ ശോഭിന്ദ്രൻ മാഷിൻ്റെ നിത്യസ്മൃതിക്കായൊരു ശോഭീന്ദ്ര ഭവനം.
കോഴിക്കോട് മൊകവൂരിൽ പിഎൻ ദാസ് റിട്രീറ്റ് സെൻററിനോട് ചേർന്ന് 1700 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ശോഭീന്ദ്ര ഭവനം ഹരിത ബോധന വിദ്യാലയമായ് മാറും.
പ്രമുഖ പരിസ്ഥിത പ്രവർത്തകൻ എം.എ ജോൺസൻ ശോഭീന്ദ്ര ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു.
ഗാനരചയിതാവും കവിയുമായ പി.കെ ഗോപി ശോഭീന്ദ്ര സ്മൃതി ഗീതകം പ്രകാശനം ചെയ്തു. ശാന്തിനികേതൻ ഡയറക്ടർ ഷാജുഭായി അദ്ധ്യക്ഷനായിരുന്നു.
നർഗ്ഗീസ് ടീച്ചർ , തച്ചോലത്ത് ഗോപാലൻ, സി.പി അബ്ദുൾ റഹ്മാൻ, വടയക്കണ്ടി നാരായണൻ, സെഡ് എ സൽമാൻ . പി മുരളിധൻ ഷൗക്കത്ത് അലി എരോത്ത്, പി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു. നാസർ തയ്യുള്ളതിൽ സ്വാഗതവും വയപ്പുറത്ത് ബിജു നന്ദിയും പറഞ്ഞു.
ഒക്ടോബർ 12 ന് ഓർമ്മ ദിനത്തിൽ മന്ദിര നിർമ്മിതിക്ക് തുടക്കമാവുമെന്ന് സംഘാടക സമിതി മുഖ്യ കോഡിനേറ്റർ ഷാജുഭായ് ശാന്തിനികേതൻ അറിയിച്ചു.