localtop news

സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്ക് മനോഹര കാഴ്ചയൊരുക്കി അക്വേറിയം

മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : സിവില്‍ സ്‌റ്റേഷനില്‍ സ്ഥാപിച്ച അക്വേറിയം മന്ത്രി ടി.പി രാമകൃഷ്ണന്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളിന് സമീപമാണ് മനോഹരമായി പെരുവണ്ണാമൂഴി ഡാമിന്റെ പശ്ചാത്തലത്തോടു കൂടിയ അക്വേറിയം സ്ഥാപിച്ചത്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷ വേളയില്‍ പെരുവണ്ണാമൂഴിയി ഡാമിൽ സന്ദര്‍ശനം നടത്തിയ മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്യോഗസ്ഥര്‍ മത്സ്യങ്ങളെ നല്‍കിയിരുന്നു. ജനങ്ങള്‍ക്കു കൂടി കാണാവുന്ന രീതിയില്‍ മത്സ്യങ്ങളെ സജ്ജീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ജില്ലാ കലക്ടറോടും അഡീഷണല്‍ മജിസ്‌ട്രേറ്റിനോടും സംസാരിച്ചാണ് സിവില്‍ സ്റ്റേഷനില്‍ അക്വേറിയം സ്ഥാപിച്ചത്.

പോളികാര്‍പ്പ് ഇനത്തിലുള്ള മത്സ്യങ്ങളാണ് അക്വേറിയത്തില്‍ നിക്ഷേപിച്ചത്. സിവില്‍ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ അലങ്കാര മത്സ്യങ്ങളെ നേരിട്ട് കണ്ട് ആസ്വദിക്കാനാകും. പടനിലം ഗ്ലാസ് ആര്‍ട്ട്, സഫ പെറ്റ്‌സ് എന്നീ സ്ഥാപനങ്ങളാണ് അക്വേറിയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ സ്‌പോണ്‍സര്‍ ചെയ്തത്. മാനാഞ്ചിറയെ കാന്‍വാസിലാക്കി അക്വേറിയത്തിന്റെ സ്റ്റാന്‍ഡ് മനോഹരമാക്കി തീര്‍ത്തത് ജെഡിടി സ്‌കൂള്‍ ചിത്രകലാ അധ്യാപകന്‍ സാജിദ് ചോലയാണ്. ജെഡിടി ഹൈസ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളാണ് തുടര്‍ന്നുള്ള പരിപാലനം നടത്തുക. ജില്ലാ കലക്ടര്‍ സാംബശിവ റാവു, എഡിഎം റോഷ്‌നി നാരായണന്‍, വകുപ്പ്തല ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close