KERALAlocaltop news

കോഴിക്കോട് എയർപ്പോർട്ടിനെ ആരു വിചാരിച്ചാലും തകർക്കാൻ സാധിക്കില്ല: ഇ ടി മുഹമ്മദ് ബഷീർ എം പി

കരിപ്പൂർ:കോഴിക്കോട് എയർപ്പോർട്ടിനെ ആരു വിചാരിച്ചാലും തകർക്കാൻ സാധിക്കില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി . ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റീവ് (ജി എം ഐ) ൻ്റെയും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള അതോററ്റിയുടെയും നേതൃത്വത്തിൽ വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാർക്ക് നടത്തിയ ഏകദിന ശിൽപശാലയിൽ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം, ഇത് ജനങ്ങളുടെ വിമാനത്താവളമാണെന്നും ആര് അത് തകർക്കാൻ ശ്രമിച്ചാലും ഇവിടുത്തെ ജനങ്ങൾ തന്നെ അത് ചെറുത്ത് തോൽപിക്കുമെന്നും അതിൻ്റെ മുന്നിൽ താനടക്കമുള്ള ജന പ്രതിനിധികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു, ജി എം എ പ്രസിഡൻ്റ് പി സി റഷീദ് അദ്ധ്യക്ഷം വഹിച്ചു, എം കെ രാഘവൻ എം പി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, എയർപോർട്ട് അതോററ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ :ഗുരുസേവക് മനീഷ്,കാലിക്കറ്റ് എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട്, ടെർമിനൽ മാനേജർ ദിലീപ് , ഡിജിഎം സുനിത വർഗ്ഗീസ്, കെ പി എം നൗഫൽ തുടങ്ങിയവർ സംസാരിച്ചു, ഫർസിൻ അഹമ്മദ്, മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ അജികുമാർ സി കെ, പ്രൊഫസർ അനഘ സതീഷ്, എം പി മുനീർ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close