KERALAlocaltop news

ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മൂക്കുത്തി മോഷ്ടിച്ച യുവതി പിടിയിൽ

കോഴിക്കോട് : ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മൂക്കുത്തി മോഷ്ടിച്ച കോഴിക്കോട് തലക്കളത്തൂർ പാലോറമല സ്വദേശിനി ശിവപാർവ്വം വീട്ടില്‍ മാളവിക (24 )യെ നടക്കാവ് പോലീസ് പിടികൂടി.
13.09.2025 തീയതി അരയിടത്ത് പാലത്തുള്ള തനിഷ്ക് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി ജ്വല്ലറി സെയിൽമാൻമാരുടെ കണ്ണ് വെട്ടിച്ച് സ്വർണ്ണ മൂക്കുത്തി മോഷ്ടിച്ചുകൊണ്ടുപോകുകയായിരുന്നു. ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മൂക്കുത്തി മോഷണം പോയെന്ന് മനസ്സിലാക്കിയ ജ്വല്ലറി മാനേജർ നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, പോലീസ് ഉടൻതന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ജ്വല്ലറിയിലെ CCTV ദൃശ്യങ്ങളും, സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ നിന്നും പ്രതിയെ പറ്റി മനസ്സിലാക്കുകയും അന്വേഷണസംഘം തലക്കളത്തൂർ വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. നടക്കാവ്  സബ്ബ് ഇൻസ്പെക്ടർ ലീല, അസ്സി സബ്ബ് ഇൻസ്പെക്ടർ വിജേഷ്, CPO മാരായ സമദ്, ഷൈന, ജിതേഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close