
അടൂർ:സ്ത്രീകൾ നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണമെന്നും
അസാധാരണ ജീവിത സാഹചര്യങ്ങളിൽ മുന്നേറാൻ ദൈവം വഴി ഒരുക്കുമെന്നും നിഷ്ക്രിയ ദുരിതബാധിതരാകാതെ ശക്തമായ ഇടപെടലിലൂടെ സമാധാനം ഉണ്ടാക്കുന്നവർ ആകണമെന്നും ഡോ.സിസ തോമസ് പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് സംസ്ഥാന വാർഷിക അസംബ്ലിക്ക് മുന്നോടിയായി അടൂർ തുവയൂർ എബനേസർ മാർത്തോമ്മാ പള്ളിയിൽ നടന്ന വനിത പ്രീ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസ്. കെസിസി പ്രസിഡൻ്റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് കേരള ക്രൈസ്തവ സഭകളുടെ അഭിമാനമാണ് ഡോ. സിസാ തോമസ് എന്നും അവരെ മാതൃകയാക്കി മറ്റുള്ളവർ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നും സിസാ തോമസിന്റെ ശക്തമായ നിലപാടുകൾക്ക് കേരളത്തിലെ ക്രൈസ്തവ സമൂഹം പൂർണ്ണ പിന്തുണ നൽകുന്നതായും കെസിസി പ്രസിഡൻറ് പ്രസ്താവിച്ചു. ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, കെസിസി വനിത കമ്മീഷൻ ചെയർപേഴ്സൺ ധന്യ ജോസ്, കൺവീനർ ദീദി ഷാജിജില്ലാ പ്രസിഡൻ്റ് ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ,സ്വാഗത സംഘം ചെയമാൻ ഫാ. ഡോ.ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, ഫാ.പ്രൊഫ.ജോർജ് വർഗീസ്, ഫാ.ജോസഫ് സാമുവേൽ തറയിൽ,റവ.കെ.ഐ.ജോസ്,ഫാ. കെ.ജി.അലക്സാണ്ടർ,ഫാ.ഷിജു ബേബി,റവ.വിപിൻ സാം തോമസ്, റവ.പോൾ ജേക്കബ്, റവ.റോബിൻ ടി.മാത്യു, ഫാ.ജോൺ സാമുവേൽ തയ്യിൽ,ഡെന്നീസ് സാംസൺ,വർഗീസ് ജി.കുരുവിള,സോമി ബിജു,ഡെയ്സി വർഗീസ്,ബൈജു ജോയി,ഷേർളി വർഗീസ് എന്നിവർ പ്രസംഗിച്ചു.




