KERALAlocaltop news

പട്ടികജാതിക്ഷേമ സമിതി 120 നഗർ കമ്മിറ്റികൾ രൂപീകരിച്ചു

കോഴിക്കോട് : പട്ടികജാതിക്ഷേമ സമിതി (PKS) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജില്ലയിൽ 120 നഗർ കമ്മിറ്റികൾ രൂപീകരിച്ചു. 16 ഏരിയകളിലായി കമ്മിറ്റികൾ ഇല്ലാത്ത നഗറുകളിലാണ് നഗർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത് രാജ്യത്ത് ദളിത് പീഡനങ്ങൾ വർദ്ധിച്ചുവരികയും ക്ഷേമത്തിനായുള്ള ഫണ്ടുകൾ വെട്ടി കുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ മാത്രമാണ് ബജറ്റിൽ പോലും പട്ടിക ജാതി ജനസംഖ്യാ ആനുപാതികമായി ഫണ്ട് വകയിരുത്തുകയും വിവിധ ക്ഷേമ പ്രവർത്തനങ്ങളിലൂടെ പട്ടികജാതി ജനവിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തി കൊണ്ടുവരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് ഈ സാഹചര്യത്തിൽ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്ന ഒരു ഗവർമെന്റ് സംസ്ഥാനത്ത് നിലനിൽക്കേണ്ടതു മുഴുവൻ സാധാരണക്കാരുടെയും ആവശ്യമാണന്ന് വിവിധ ഏരിയകളിലായി നടന്ന കൺവെൻഷനുകൾ വിലയിരുത്തി. ജില്ലാതല ഉദ്ഘാടനം അത്തോളിയിൽ കണ്ണിപ്പൊയിൽ നഗറിൽ സംസ്ഥാന സെക്രട്ടറി  പൊന്നുകുട്ടൻ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി കെ ദിനേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം ഷാജി തച്ചയിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജിലേഷ് ബിജെ. അനിത വി കെ. ഏരിയ ജോയിന്റ് സെക്രട്ടറി ഷാജു ചെറുകവിൽ വൈസ് പ്രസിഡണ്ട് ബിന്ദു വി വി . സിപിഐ എം ലോക്കൽ സെക്രട്ടറി ഷാജി, ഏരിയ കമ്മിറ്റി അംഗങ്ങളായ ബാലൻ ഹരിദാസൻ വാർഡ് മെമ്പർ എ എം വേലായുധൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയെ കൂടാതെ വിവിധ ഏരിയകളിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി  എം പി റസ്സൽ, ഡി എസ് എം എം കേന്ദ്രകമ്മിറ്റി അംഗം ഒ എം ഭരദ്വാജ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എൽജി ലിജീഷ്, തിരുവമ്പാടി  എംഎൽഎ ലിന്റോ ജോസഫ്, ജോണി എടച്ചേരി, കെ ടി ബിനു, പി ടി ബാബു, കെ വി സുബ്രഹ്മണ്യൻ, എൽ വി വിലാസിനി, മക്കടോൽ ഗോപാലൻ, വിശ്വൻ തിരുവമ്പാടി, രാജേഷ് പി കെ,
പി കെ ബാബു , വിനയകുമാർ , ബിജിത ടി, അനിത സൗത്ത് സുനിൽകുമാർ കെ ടി എന്നിവർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close