
കോഴിക്കോട് : ഫിയസ്റ്റോ ക്ലബ്ബിന്റെ ആ ഭി മുഖ്യത്തിൽ നടക്കുന്ന വർഷം മുഴുവൻ നീണ്ട് നിൽക്കുന്ന ബാസ്ക്കറ്റ് ബോൾ കോച്ചിംഗ് ക്യാമ്പ് നാളെ വൈകിട്ട് 3.30 മുതൽ മാനാഞ്ചിറമൈതാനത്തെ കോർട്ടിൽ ആരംഭിക്കും. ക്യാമ്പ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. നിഖിൽ ഉൽഘാടനം ചെയ്യും. NIS കോച്ച് കെ.വി.ജയന്ത് ക്യാമ്പിന് നേതൃത്വം നൽകും . പങ്കെടുക്കാൻ താൽപര്യമുള്ള ഒൻപത് വയസിനും 14 വയസിനും ഇടയിൽ പ്രായമുളളവർ രക്ഷിതാക്കൊൾപ്പം 3.30 മണിക്ക് മാനാഞ്ചിറ എത്തണമെന്ന് ഫിയാസ്റ്റോ ക്ലബ്ബ് സെക്രട്ടറി കെ രാജചന്ദ്രൻ അറിയിച്ചു .




