
തിരുവമ്പാടി : വന്യമൃഗ ശല്യത്തിന് പരിഹാരം കാണേണ്ടത് സംസ്ഥാന ഗവൺമെൻ്റാണെന്ന് കിഫ സംസ്ഥാന പ്രസിഡണ്ട് അഡ്വ. അലക്സ് ഒഴുകയിൽ .
കിഫയുടെതിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഭാരവാഹികൾക്ക് വേണ്ടി നടത്തിയ ട്രെയിനിങ് ക്യാമ്പിൽമുഖ്യപ്രഭാഷണം നടത്തു കയായിരുന്നു ചെയർമാൻ അഡ്വ: അലക്സ് ഒഴുകയിൽ .
സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഇറങ്ങി കൃഷിക്കും ജീവനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊലപ്പെടുത്തേണ്ടി വന്നാൽവന്യജീവി സംരക്ഷണ നിയമം 1972സെക്ഷൻ 11- 2 ൻ്റെപരിധിയിൽ നിന്നുകൊണ്ട് കേസെടുക്കാതിരിക്കാൻ സംസ്ഥാന ഗവൺമെന്റിന് തീരുമാനം എടുക്കാവുന്നതേയുള്ളൂ.വന്യമൃഗ ശല്യം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കുവാൻ സംസ്ഥാന ഗവൺമെൻറും വനം വകുപ്പും ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം നോക്കാതെ കർഷക ജനതയെ സഹായിക്കുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് കിഫ കോഴിക്കോട് ജില്ലാ പ്രസിഡൻറ് മനോജ് കുംബ്ലാനി ആഹ്വാനം ചെയ്തു.
ലീഡേഴ്സ് ക്യാമ്പിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ജിജി വെള്ളാവൂർ,ബോണി ജേക്കബ് അഴകത്ത്,ജേക്കബ് മാത്യു,ബെന്നി എടത്തിൽ,രാജേഷ് ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു.




