
താമരശ്ശേരി : ചമൽ നിർമ്മല യു.പി.സ്കൂളിന്റെഅമ്പതാംവാർഷികാഘോഷത്തിന്റെയും ജൂബിലി സമാപനത്തിന്റെയുംപ്രചരണാർത്ഥംവിളംബരജാഥ സംഘടിപ്പിച്ചു.
മുത്തു കുടകളുടെയും, വാദ്യമേളങ്ങളുടെയും, വിവിധ കലാരൂപങ്ങളുടെയുംഅകമ്പടിയോടെ നടന്ന വിളംബര ജാഥ സ്കൂളിൽനിന്ന് ആരംഭിച്ച് ചമൽ അങ്ങാടിയിൽ സമാപിച്ചു.
ചമൽ നിർമ്മല എൽ. പി. സ്കൂളിലെ പിഞ്ചോമനകളുടെ വർണ്ണാഭമായ വേഷവിധാനങ്ങൾ ജാഥയ്ക്ക് നിറപ്പകിട്ടേകി.
വ്യാപാരി വ്യവസായികളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിളംബര ജാഥയ്ക്ക് ചമൽ അങ്ങാടിയിൽ വൻ സ്വീകരണം ലഭിച്ചു.
വിളംബര ജാഥയ്ക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ്, നാലാം വാർഡ് മെമ്പർ അനിൽ ജോർജ്, ഏഴാം വാർഡ് മെമ്പർ വിഷ്ണുചുണ്ടൻകുഴി, പൂർവ വിദ്യാർത്ഥിഅസോസിയേഷൻ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ, സെക്രട്ടറി ഇമ്മാനുവൽ വി ജെ, തങ്കച്ചൻ മുരിങ്ങാക്കുടി, പിടിഎ പ്രസിഡന്റ് ഹാസിഫ് പി,വൈസ് പ്രസിഡന്റ് നൂറുദ്ദീൻ പി. എം.പി.ടി.എ ചെയർ പേഴ്സൺ സിനിമാത്യു,എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.




