
കോഴിക്കോട് : കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) യുടെ ആഭിമുഖ്യത്തിൽ നാടക, സാഹിത്യ സാംസ്കാരി രംഗത്ത് സമഗ്ര സംഭാവന നൽകിയ കലാകാരന്മാരായ ബാബു പറശ്ശേരി, എ. രത്നാകരൻ,റങ്കൂൺ റഹിമാൻ, എൽസി സുകുമാരൻ, വിനീഷ് വിദ്യാധരൻ എന്നിവരെ, പൊന്നാടയും, ഉപഹാരവും നൽ കി ആദരിച്ചു കല പ്രസിഡണ്ട്, തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടരി കെ.സുബൈർ,
പുരുഷൻ കടലുണ്ടി, മുൻ എം.എൽ.എ., കല ഭാരവാഹികളായ
കെ. പി അശോക് കുമാർ,
സന്നാഫ് പാലക്കണ്ടി. അഡ്വ.അങ്കത്തിൽ അജയ് കുമാർ, സി.ജെ.തോമസ്, സി.എം. സജീന്ദ്രൻ, കെ.പി.രമേഷ്, ഉമേഷ് പന്തീരാങ്കാവ് എന്നിവർ സംസാരിച്ചു
ആദരിക്കപ്പെട്ടവർ മറുമൊഴി രേഖപ്പെടുത്തി
എം.ടി.വാസുദേവൻ നായരുടെ ഇരുട്ടിന്റെ ആത്മാവ് എന്ന നാടകം, വടകര വരദ അവതരിപ്പിച്ചു. ടൗൺഹാളിലെ നിറഞ്ഞ സദസിലാണ് നാടകം അരങ്ങേറിയത്.




