
കോഴിക്കോട് : ചേവായൂർ പോലീസ് സ്റ്റേഷന് പരിധിയിൽ താമസിക്കുന്ന വയോധികയെ സ്വത്തിന് വേണ്ടി അടിച്ചുകൊല്ലാൻ നോക്കിയ കേസിലെ പ്രതി വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടിൽ സലിൽ കുമാർ (50 )നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്.
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വേങ്ങേരി കൊടക്കാട് വീട്ടിൽ താമസിക്കുന്ന 76 വയസ്സുള്ള വയോധികയെ വീടും സ്ഥലവും, ബേങ്കിലുള്ള ഡെപ്പോസിറ്റും ആവശ്യപ്പെട്ടുകൊണ്ട് ഇവരുടെ മകനും പ്രതിയുമായ സലിൽ കുമാർ ഉപദ്രവിക്കുകയായിരുന്നു. 24-10-2025 തിയ്യതി ഉച്ചക്ക് വയോധിക വീടിൻെറ ബെഡ് റൂമിൽ ഇരിക്കുന്ന സമയം പ്രതി വാതിൽ തള്ളിതുറന്ന് ചീത്ത വിളിക്കുകയും, വീടും സ്ഥലവും, ബേങ്കിലുള്ള ഡെപ്പോസിറ്റും എഴുതിതരണം എന്ന് പറഞ്ഞ് കൈകൊണ്ട് വയോധികയുടെ നെഞ്ചത്ത് കുത്തുകയും, മുഖത്ത് അടിക്കുകയുമായിരുന്നു. സ്വത്ത് ഇപ്പോൾ എഴുതിതരില്ല എന്ന് പറഞ്ഞതിൽ റൂമിൽ ഉണ്ടായിരുന്ന നിലവിളക്ക് കൊണ്ട് വയോധികയുടെ തലക്ക് അടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടിലെ ബഹളം കേട്ട് ഓടിയെത്തിയ അടുത്ത വീട്ടിലെ യുവാവ് വന്ന് പിടിച്ച് മാറ്റുകയായിരുന്നു. തുടർന്ന് വയോധികയുടെ പരാതിയിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതിയെ വേങ്ങേരി വെച്ച് അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശപ്രകാരം SI മാരായ റഷീദ്, മിജോ, ASI വിജേഷ്, CPO ദീപക് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.




