
കോഴിക്കോട് :
സെന്റ് ജോസഫ്സ് ആംഗ്ലോ ഇൻഡ്യൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം സിൽവർ ജൂബിലി ആഘോഷിച്ചു. ജൂബിലി ആഘോഷം ആർച്ച് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റും കോർപ്പറേഷൻ കൗൺസിലറുമായ വരുൺ ഭാസ്കർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഷീന, മദർ സുപ്പീരിയർ സിസ്റ്റർ ജോവീറ്റ, പ്രിൻസിപ്പൽ സിസ്റ്റർ സോണി തോമസ്, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അഞ്ജലി, സ്കൂൾ ലീഡർ സിയ സൈനബ് എന്നിവർ പ്രസംഗിച്ചു.




