KERALAlocaltop news

സർവ്വീസ് പെൻഷൻകാർ ജനകീയ സദസ്സ് സംഘടിപ്പിച്ചു

 

കോഴിക്കോട്: സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് അഡീഷണൽ സബ്ട്രഷറിയുടെ മുന്നിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഹമ്മദുകുട്ടികുന്നത്ത് ഉദ്ഘാടനം ചെയ്തു.ടി.ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്കരണ നടപടി ആവശ്യപ്പെട്ടാണ് സദസ്സ് സംഘടിപ്പിച്ചത്.സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കകരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.വിവിധ സംഘടനകളുടെ പ്രതിനിധികളായ കെ.സുബ്രഹ്മമണ്യൻ, പി. വിജയകുമാർ, യു.സതീശൻ, പി.സദാനന്ദൻ, എം.എ. ബഷീർ, വി.എൻ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.കെ.മോഹനൻ സ്വാഗതവും ടി.എം.സജീന്ദ്രൻ നന്ദിയും പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close