KERALAlocaltop news

രാഷ്ട്രീയ ഏകത ദിവസ്: മയക്കുമരുന്നിനെതിരെ കൂട്ടഓട്ടം

കോഴിക്കോട് ‘ ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പൂളക്കടവിൽ വച്ച് രാഷ്ട്രീയ ഏകത ദിവസ് ആചരണത്തിന്റെ ഭാഗമായി Run Against Drugs എന്ന മുദ്രാവാക്യം ഉയർത്തി എസ്.പി.സി കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് മാരത്തോൺ റാലി നടത്തി.. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ .ബോസ് നിർവഹിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  മഹേഷ്  അധ്യക്ഷത വഹിച്ചു. ഗവൺമെൻറ് ഹൈസ്കൂൾ പറമ്പിൽ, ജെ.ഡി.ടി ഹൈസ്കൂൾ, ഗവൺമെൻറ് ഹൈസ്കൂൾ പയമ്പ്ര തുടങ്ങിയ സ്കൂളുകളിൽ നിന്നുള്ള എസ് പി സി കേഡറ്റുകൾ റാലിയിൽ പങ്കാളികളായി. ചേവായൂർ പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾ അടക്കം 280 ഓളം പേർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. പൂളക്കടവ് നിന്ന് ആരംഭിച്ച റാലി ഇരിങ്ങാടൻ പള്ളി വരെ പോയി തിരിച്ച് 07:30 മണിയോടെ പൂളക്കടവിൽ എത്തിച്ചേരുകയും ചെയ്തു..തുടർന്ന് കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി പരിപാടി അവസാനിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close