കോഴിക്കോട് : ഏകജാലകം വഴിയുള്ള പ്ലസ് വണ്‍ ഓണ്‍ ലൈന്‍ അപേക്ഷകളില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപെട്ടുണ്ടായിരിക്കുന്ന അവ്യക്തതകള്‍ ഉടന്‍പരിഹരിക്കണമെന്ന് കേരള എയിഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. രണ്ട് ലക്ഷത്തിലധികം അപേക്ഷകള്‍ സമര്‍പ്പിച്ചതിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റുകളുടെ നമ്പര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നമ്പറില്ലാത്തതു കാരണം നീന്തല്‍ ബോണസ് പോയന്റ് നഷ്ടപ്പെടും. പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റിന് ശേഷമായിരിക്കും അത്തരം സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്താന്‍ അവസരം ലഭിക്കുന്നത്.
വിദ്യാര്‍ത്ഥിക്ക് ലഭിക്കാന്‍ സാധ്യതയുള്ള അലോട്ട്‌മെന്റിന്റെ ഏകദേശ സൂചന ട്രയല്‍ അലോട്ട്‌മെന്റ് വഴി ലഭിക്കാനുള്ള സാധ്യതയാണ് ഇല്ലാതായിരിക്കുന്നത്. ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് അഡ്മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന ഹയര്‍ സെക്കന്ററി ഐ.ടി. കോര്‍ഡിനേറ്റര്‍മാരുടെ മീറ്റിംഗുകള്‍ നടക്കാതെ പോകുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നുണ്ട്. പ്രവേശന നടപടിക്രമങ്ങള്‍ സ്വകാര്യ വാട്‌സ് ഗ്രൂപ്പിലൂടെ പ്രസിദ്ധീകരിക്കുന്നതിനു പകരം ഔദ്യോഗിക സൈറ്റിലൂടെ ലഭ്യമാക്കണം. ദുരിതകാലത്ത് പ്രവേശന നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിച്ച് വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്ന് സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. ജോഷി ആന്റണി , കെ.സിജു, ഡോ.ജോര്‍ജ് .ടി .അബ്രഹാം , കെ.സി .ഫസലുല്‍ ഹഖ് ,കെ.കെ.ശ്രീജേഷ് കുമാര്‍. , സണ്ണി. എം. ഷാജിമോന്‍ വി.ജെ , സജി അലക്‌സാണ്ടര്‍, ജോസഫ് പി.എ , ബാബു .കെ .എഫ്, അജിത് കുമാര്‍ , അഖിലേഷ് .പി, പ്രകാശ് വല്ലപ്പുഴ , ജോണ്‍സണ്‍ ചെറുവള്ളി, ഇ.എം. ദേവസ്യ ,സാജന്‍ .വി .പി, ദിനേഷ് , ജോബി.സി പി , ലിവിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.