
വാഷിംഗ്ടണ്‍:ഇന്ത്യക്കാർക്ക് എട്ടിൻ്റെ പണികൊടുത്തിരിക്കുകയാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ വിജയിക്കാത്തതിനെ തുടർന്ന് അമേരിക്കയില്‍ 7248 ട്രക്ക് ഡ്രൈവർമാരെ ജോലിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ് ട്രംപ്.2025 ഒക്ടോബർ വരെ 7248 കമേഴ്സ്യൽ ട്രക്ക് ഡ്രൈവർമാരെ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളിൽ പരാജയപ്പെട്ടതിന് ‘ഔട്ട് ഓഫ് സർവീസ്’ നടപടിയിലൂടെ ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കി’ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ഇതിൽ ഭൂരിഭാഗവും പഞ്ചാബിലും ഹരിയാനയിലുമുള്ള ഇന്ത്യൻ ഉത്ഭവമുള്ള സിഖ് ഡ്രൈവർമാരാണ്. അമേരിക്കൻ ട്രക്ക് വ്യവസായ മേഖലയില്‍ 130000 മുതൽ 150000 വരെ സിഖ് തൊഴിലാളികൾ ഉണ്ടെന്നാണ് നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്.പുതുതായി സ്വീകരിച്ച റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.എന്നാൽ ഇത് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ അന്യായമായി ലക്ഷ്യമിടുന്നുവെന്ന വിമർശനവും ശക്തമാകുന്നു.
അമേരിക്കൻ ഗതാഗത വകുപ്പിന്റെ നിയമപ്രകാരം,1988 മുതൽ കമേഴ്സ്യൽ ഡ്രൈവേഴ്സ് ലൈസൻസ് ഉടമകൾക്ക് റോഡ് സൈനുകൾ വായിക്കാനും പൊതുജനങ്ങളുമായി സംസാരിക്കാനും അധികൃതരുമായി ആശയവിനിമയം നടത്താനും ഇംഗ്ലീഷ് അറിയണം.2016-ൽ ഒബാമ ഭരണകൂടത്തിന്റെ മെമ്മോയിലൂടെ ഈ നിയമം അനൗപചാരികമായി ലളിതമാക്കിയിരുന്നു.പക്ഷേ 2025 ജൂണിൽ ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറിലൂടെ നിയമം വീണ്ടും ശക്തമായി തന്നെ കൊണ്ടുവന്നു.ജൂൺ 25 മുതൽ ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ റോഡ് സൈഡ് പരിശോധനകളിൽ ഇംഗ്ലീഷ് ടെസ്റ്റുകൾ നടത്തുകയും പരാജയപ്പെട്ടവരെ ഉടൻ തന്നെ പുറത്താക്കുകയുമായിരുന്നു. ഒക്ടോബർ വരെ FMCSA ഡാറ്റയനുസരിച്ച് 5006-ലധികം ലംഘനങ്ങൾ രേഖപ്പെടുത്തി.
more news:പട്ടാളപ്പള്ളി മുതൽ ലൈബ്രറി വരെ ബസ് ഓട്ടോ വാഹന ഗതാഗതം നിരോധിച്ചതിൽ പ്രതിഷേധിച്ചു
ജൂലൈയിൽ 1,500 ആയിരുന്നത് സെപ്റ്റംബറോടെ ഇരട്ടിയായി വർധിച്ചു. ടെക്സാസും അരിസോണയും പോലുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ ട്രക്ക് വ്യവസായത്തിൽ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ഒന്നര ലക്ഷത്തില്‍ അധികം പേരാണുള്ളത്. “194000 അന്റി-ഡൊമിസൈൽഡ് ഡ്രൈവർമാരെ തൊഴിലിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ്, ഇത് ഇമിഗ്രന്റുകളെ അന്യായമായി ലക്ഷ്യമിടുന്നുവെന്നാണ് സിഖ് സംഘടന അധികൃതർ പറയുന്നത്.ഈ പുറത്താക്കലുകള്‍ ആളുകളെ വലിയ രീതിയില്‍ ബാധിക്കുന്നുവെന്നും അവർ പറയുന്നു.




