
കോഴിക്കോട് : വരുന്ന തിരഞ്ഞെടുപ്പിന് എങ്ങനെ ഒരുങ്ങണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും അണികളെയും നേതാക്കളെയും ഓർമ്മിപ്പിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്.യൂത്ത് പഞ്ചായത്ത്-2025’ന്റെ ഭാഗമായി യൂത്ത്‌കോൺഗ്രസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
more news:ഇംഗ്ലീഷ് അറിയില്ല..ഇന്ത്യക്കാർക്ക് എട്ടിൻ്റെ പണി കൊടുത്ത് ഡൊണാൾഡ് ട്രംപ്
നമ്മൾ ഒരു സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ചു. ആ സീറ്റ് ചോദിച്ചു, പാർട്ടി പരിഗണിച്ചു, പക്ഷേ, നൽകാൻ സാധിച്ചില്ല.ഉടനെ അതിവൈകാരികമായി പ്രതികരിച്ച് അവിടെ റിബലായി മത്സരിക്കുന്ന സാഹചര്യം യൂത്ത്‌കോൺഗ്രസുകാരുടെ ഭാഗത്തുനിന്ന് ഇത്തവണ ഉണ്ടാവാൻ പാടില്ല എന്നും ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസുകാർ ഒന്നിച്ചിറങ്ങിയാൽ ഒരു പഞ്ചായത്തിലെ ഭരണംപിടിക്കാം. കുറച്ചുപേർ റിബലായി നിന്നാൽ ഭരണം പോയിക്കിട്ടും. നമുക്കുവേണ്ടത് ഈ നാട്ടിലെ യുവാക്കളുമായി സംവദിക്കാൻകഴിയുന്ന ചെറുപ്പക്കാരായ ജനപ്രതിനിധികളുടെ ഒരു നിരയാണ്.പാർട്ടിക്കും ചെറുപ്പക്കാർക്കും ഇടയിൽ ഒരു പാലമായി നിൽക്കാൻ സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.




