
കിഴക്കമ്പലം:സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂളിൽ വിവിധ സ്കൂളുകളുടെ പങ്കാളിത്തത്തോടെ കിസാപ്സ് ടൂർണി ഇൻ്റർ സ്കൂൾ സ്പോർട്സ് മീറ്റ് നടന്നു.സ്കൂൾ മാനേജർ വെരി. റവറൻ്റ് ഫാദർ ഫ്രാൻസിസ് അരീക്കൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു.
രണ്ടു ദിവസമായി നീണ്ടുനിന്ന ടൂർണമെൻ്റിന്റെ സമാപന സമ്മേളനം ആവേശകരമായി നടന്നു.സമാപനച്ചടങ്ങിൽ പ്രമുഖ സ്പോർട്സ് കമന്റേറ്ററും മാധ്യമപ്രവർത്തകനുമായ ഷൈജു ദാമോദരൻ മുഖ്യാതിഥിയായി.സ്വിമ്മിംഗ്, കരാട്ടേ, ഫുട്ബോൾ വോളിബോൾ, കബഡി എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെൻ്റിൽ സെൻ്റ് ആൻ്റണീസ്
പബ്ലിക് സ്കൂൾ ഓവറോൾ കിരീടം നേടി.
ഫസ്റ്റ് റണ്ണറപ്പ് ആയി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ കാക്കനാട് വിജയിച്ചു.ഫുട്ബോളിൽ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ കാക്കനാട് ഒന്നാം സ്ഥാനം നേടി. ഫസ്റ്റ് റണ്ണറപ്പ് ആയി SBOA പബ്ലിക് സ്കൂളും സെക്കൻ്റ് റണ്ണറപ്പ് ആയി ഗ്ലോബൽ പബ്ലിക് സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
more news:സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ കേരള പോലീസിന്റെ വിമെൻ സേഫ്റ്റി ഡിവിഷന് തുടക്കം
വോളി ബോളിൽ കൊച്ചിൻ റിഫൈനീസ് സ്കൂൾ ഒന്നാം സ്ഥാനം നേടി.
തൊട്ടുപിറകെ ശ്രീ നാരായണ വിദ്യാപീഠം ഫസ്റ്റ് റണ്ണറപ്പിന് അർഹത നേടി.
കബഡി ഇനത്തിൽ ലൊബേലിയ ഹയർ സെക്കൻ്ററി സ്കൂൾ വിജയ കിരീടം നേടി.
ഫസ്റ്റ് റണ്ണറപ്പ് ആയി ജി.വി.എച്ച്. എസ്. കൈതാരവും സെക്കൻ്റ് റണ്ണറപ്പായി സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂളും വിജയം കൈവരിച്ചു.
കരാട്ടേ ഇനത്തിൽ സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂൾ കിഴക്കമ്പലം ഒന്നാം സ്ഥാനം നേടി.
സ്വിമ്മിംഗിൽ ഇനത്തിൽ രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിലെ ക്രിസ്റ്റ്യാനോ ടെന്നി അക്വാട്ടിക് ഈവൻ്റ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
വിജയികളായ ടീമുകൾക്കും മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാർക്കും സർട്ടിഫിക്കറ്റുകളും ട്രോഫികളും സ്കൂൾ മാനേജർ ഫ്രാൻസിസ് അരീക്കൽ , സ്കൂൾ പ്രിൻസിപ്പാൾ അഞ്ജു പ്രിയ. ബി, മുഖ്യ അതിഥി ഷൈജു ദാമോദരൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ഫാദർ. സുജിത് കൂവേലി ,സെൻ്റ് ആൻ്റണീസ് എൽ.പി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ജിജിമോൾ, വൈസ് പ്രിൻസിപ്പാൾ നിഷ സെബാസ്റ്റ്യൻ , ഹെഡ്മിസ്ട്രസ്സ് സ്നേഹ സന്ദീപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.




