KERALAlocaltop news

കുടുംബം പോറ്റാന്‍ ചായ വിറ്റു നടന്ന ഏഴാം ക്ലാസുകാരന്‍ ഇനി ഫ്‌ളാറ്റിലേക്ക്..സന്തോഷം പങ്കുവച്ച് എം എൽ എ

പെരിന്തൽമണ്ണ:ചായ വില്‍ക്കുന്ന ഏഴാം ക്ലാസുകാരന്‍ ഹുസൈന്റെ ജീവിതം ദിവസങ്ങള്‍ക്ക് മുമ്പാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്.രാത്രി വൈകിയും ചായയുമായി നടന്ന ഹുസൈന്റെ ജീവിതം ഒരു യുട്യൂബര്‍ വീഡിയോയില്‍ പകര്‍ത്തിയതോടെ ഒറ്റരാത്രികൊണ്ട് ഏഴാം ക്ലാസുകാരൻ്റെ ജീവിതം മാറി മറഞ്ഞു.വീഡിയോ വൈറലായ പിന്നാലെ കുട്ടിയുടെ താമസസ്ഥലത്ത് എംഎല്‍എ നജീബ് കാന്തപുരം എത്തി. ഇതോടെയാണ് കുട്ടിയുടെ ജീവിതം മാറുന്നത്.അസം സ്വദേശിയായ കുട്ടിയും കുടുംബവും പെരില്‍മണ്ണയിലെ കുഞ്ഞു മുറിയില്‍ ആയിരുന്നു താമസിച്ചിരുന്നത്. പഠിക്കാന്‍ ഏറെ താല്‍പ്പര്യമുണ്ട് എന്ന് കുട്ടിയുടെ വാക്കുകളില്‍ നിന്ന് മനസിലായ എംഎല്‍എ അതിനുള്ള സൗകര്യം ഒരുക്കുമെന്നും അറിയിച്ചു. വീഡിയോ പ്രചരിച്ചതോടെ പലരും ഭക്ഷണവും മറ്റും എത്തിച്ചുനല്‍കി.എന്നാല്‍ ശാശ്വതമായ പരിഹാരത്തിനാണ് പെരിന്തല്‍മണ്ണക്കാര്‍ ശ്രമിച്ചത്. അത് ഫലം കണ്ടിരിക്കുകയാണിപ്പോള്‍.ഹുസൈനും കുടുംബത്തിനും താമസിക്കാന്‍ ഫ്‌ളാറ്റ് തരപ്പെടുത്തിയിരിക്കുകയാണ് എംഎൽഎ.ജീവ കാരുണ്യ പ്രവര്‍ത്തകനും സുഹൃത്തുമായ നാസര്‍ മാനുവാണ് ഈ ഫ്‌ലാറ്റ് വാടകയില്ലാതെ നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ദിവസം മുനിസിപ്പല്‍ കൗണ്‍സിലര്‍ പത്തത്ത് ജാഫറിനൊപ്പം ഹുസൈന്‍ ഈ ഫ്‌ലാറ്റ് സന്ദര്‍ശിച്ചിരുന്നു.അവന് സ്‌കൂളിലേക്ക് പോകാനുള്ള സൗകര്യവും കൂടെ പരിഗണിച്ചാണ് ഈ ഫ്‌ലാറ്റ് നൽകിയത്.

more news:പിൻവാതിൽ നിയമനമെന്ന് : കൗൺസിൽ യോഗം ബഹളമയം

അതേസമയം ഹുസൈന്‍ ജീവിതം പറയുന്നതായിരുന്നു വ്‌ളോഗര്‍ പങ്കുവച്ച വൈറലായ വീഡിയോ. തൊട്ടുപിന്നാലെ കുട്ടിയെ തേടി എംഎല്‍എ വന്നു.പെരിന്തല്‍മണ്ണ ബോയ്‌സ് സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് ഹുസൈന്‍ പഠിക്കുന്നത്.അനിയന്‍ മര്‍ക്കസില്‍ പഠിക്കുന്നു. ഹുസൈനും പഠിക്കണം.ഉമ്മയെ നോക്കുകയും വേണം. അതിനാണ് ഉച്ചയ്ക്ക് ശേഷമുള്ള ചായ വില്‍പ്പന.
പഠിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന നീയാണ് പെരിന്തല്‍മണ്ണയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന് പ്രശംസിച്ചാണ് എംഎല്‍എ മടങ്ങിയത്.അസമിലെ നഗാവ് ഹുസൈൻ്റെ ആണ് സ്വദേശം.വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തിലെത്തിയത്.ആദ്യം മഞ്ചേരിയില്‍,പിന്നെ പെരിന്തല്‍മണ്ണയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.അതേസമയം ഇനി അസമിലേക്ക് ഇല്ലെന്നും കേരളമാണ് ഇഷ്ടമെന്നുമാണ് ഹുസൈന്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close