top newsVIRALWORLD

പൂന്തോട്ടത്തിൽ കുഴിച്ചപ്പോൾ വീട്ടുകാരന് കിട്ടിയത് 6.72 കോടിയുടെ സ്വർണം..ഈ സ്വർണ്ണം സർക്കാരിന് വേണ്ട

ഫ്രാൻസ്:ഒരു പവൻ സ്വർണ്ണത്തിൻ്റെ വില കേട്ടാൽ തന്നെ ഞെട്ടുന്നവരാണ് നമ്മളിൽ പലരും.ഇന്ന് കേരളത്തിൽ വില 87,000ത്തോളമാണ്. ഈ വില കൊടുത്ത് സ്വർണ്ണം വേടിക്കാൻ നമ്മൾ മടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.ഇങ്ങനെയൊക്കെ കേരളത്തിൽ സംഭവിക്കുമ്പോഴാണ് സ്വന്തം പൂന്തോട്ടത്തിൽ നിന്ന് ഒരാൾക്ക് 6.72 കോടി മൂല്യമുള്ള സ്വർണം ലഭിച്ചത്. സംഭവം പക്ഷെ ഇവിടെയൊന്നുമല്ല, അങ്ങ് ഫ്രാൻസിലാണ്. നീന്തൽക്കുളത്തിനായി കുഴിക്കുന്നതിനിടെയാണ് സ്വർണ്ണം കണ്ടെത്തിയത്.സ്വന്തം പൂന്തോട്ടത്തിൽ നിന്ന് ഒരാൾക്ക് 6.72 കോടി മൂല്യമുള്ള സ്വർണം ലഭിച്ചത്. സംഭവം പക്ഷെ ഇവിടെയൊന്നുമല്ല, അങ്ങ് ഫ്രാൻസിലാണ്. നീന്തൽക്കുളത്തിനായി കുഴിക്കുന്നതിനിടെയാണ് സ്വർണ്ണം കണ്ടെത്തിയത്.മെയ് മാസത്തിൽ തന്റെ പൂന്തോട്ടത്തിൽ നീന്തൽക്കുളം നിർമ്മിക്കാൻ കുഴിക്കുന്നതിനിടെയാണ് ഫ്രഞ്ച് പൗരൻ ഈ വിലയേറിയ നിധി കണ്ടെത്തിയത്. പ്രാദേശിക ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് 800,000 ഡോളർ വിലമതിക്കുന്ന സ്വർണ്ണ ശേഖരമാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗുകളിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ അഞ്ച് സ്വർണ്ണക്കട്ടികളും നിരവധി നാണയങ്ങളുമാണ് ഉണ്ടായിരുന്നത്.കണ്ടെത്തിയ സ്വർണ്ണം നിയമപരമായി സമ്പാദിച്ചതാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.15 അല്ലെങ്കിൽ 20 വർഷം മുമ്പ് ഒരു പ്രാദേശിക റിഫൈനറയിൽ സംസ്കരിച്ചതാണെന്നും ഇവർ പറഞ്ഞു. പൂന്തോട്ടത്തിന്റെ മുൻ ഉടമ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അതുകൊണ്ട് സ്വർണത്തിന്റെ ഉറവിടം കണ്ടെത്തുക എളുപ്പമായിരിക്കില്ല.

more news:കൊച്ചി നഗരം അടിമുടി മാറും,ഈ ഭാഗത്ത് ഹോൺ പാടില്ല..വരാൻ പോകുന്നത് 3 സുപ്രധാന പദ്ധതികൾ

അതേസമയം പുരാസ്തു ഗവേഷണ ഭൂമിയിൽ നിന്ന് അല്ല സ്വർണം കണ്ടെത്തിയതെന്നതിനാൽ സ്വർണം സൂക്ഷിക്കാനുള്ള അനുമതി അധികൃതർ ഇദ്ദേഹത്തിന് നൽകിയത്.സ്വന്തം ഭൂമിയിൽനിന്ന് സാധാരണക്കാർക്ക് സ്വർണം ലഭിക്കുന്ന വാർത്തകൾ അസാധാരണമല്ല. ഈ വർഷം ആദ്യം ഫ്രാൻസിലെ ഓവെർഗ്നെ-റോൺ-ആൽപ്സ് മേഖലയിൽ നിന്നുള്ള 52 വയസ്സുകാരനായ കർഷകൻ മൈക്കിൾ ഡ്യുപോണ്ട് ഇത്തരത്തിൽ സ്വർണ ഖനി കണ്ടെത്തിയിരുന്നു. ഏകദേശം 150 ടൺ ശുദ്ധമായ സ്വർണം ഈ ഖനിയിലുണ്ടെന്നാണ് കണക്കാക്കുന്നത്.ഏപ്രിൽ മാസത്തിൽ ഫോക്സ് 59 റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇതിന് ഏകദേശം 4 ബില്യൺ യൂറോ മൂല്യം വരും. തന്റെ വയലിലെ ചെളിയിൽ ഒരു തിളക്കം കണ്ട് കുഴിച്ച് നോക്കിയപ്പോഴാണ് വാൽനട്ട് വലുപ്പത്തിലുള്ള സ്വർണ്ണക്കട്ടികൾ അദ്ദേഹം കണ്ടെത്തിയത്.ഫ്രഞ്ച് നിയമപ്രകാരം, സ്വകാര്യഭൂമിയിലെ എല്ലാ ധാതു വിഭവങ്ങളും സർക്കാരിന്റെ ഉടമസ്ഥതയിലാണ്. അതിനാൽ, ഡ്യുപോണ്ടിന് മൊത്തം മൂല്യത്തിന്റെ ഏകദേശം 0.5% മാത്രമാണ് ലഭിക്കാൻ അർഹതയുള്ളത്. നികാസ് ഡ്യൂപോണ്ടിന്റെ ജീവിതം ഈ കണ്ടെത്തലോടെ അടിമുടി മാറി. ഒരുകാലത്ത് ശാന്തമായിരുന്ന അദ്ദേഹത്തിന്റെ ഫാം ഇന്ന് മാധ്യമപ്രവർത്തകർ, അഭിഭാഷകർ, മറ്റ് സന്ദർശകർ എന്നിവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close