KERALAlocaltop news

ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരം നാലാം ദിനം

താമരശ്ശേരി: ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരം നാലാം ദിനത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ജനങ്ങളെ ഒന്നടങ്കം കള്ളക്കേസുകളിൽ പെടുത്തി പീഡിപ്പിച്ചു സമരം എന്നെന്നേക്കുമായി ഇല്ലാതാക്കാമെന്ന് പോലീസും ജില്ലാ ഭരണകൂടവും സ്വപ്നം കാണേണ്ടതില്ലെന്നും ഒരു നാടിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മുതലാളിമാർക്കും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കും മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ തമ്പി പറകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. നാസർ എസ്റ്റേറ്റ് മുക്ക്, സൈനുൽ ആബിദീൻ തങ്ങൾ, നാസർ ഫൈസി കൂടത്തായി, എം.കെ സൗദാബീവി, സീനത്ത് തട്ടാഞ്ചേരി, ഖദീജ സത്താർ, ബി.എം ആർഷ്യ, ബുഷ്റ അഷ്‌റഫ്‌, മുനവ്വർ സാദത്ത് പുനത്തിൽ, സുബൈർ വെഴുപ്പൂർ, അഷ്റഫ് കൂടത്തായി, ഹുസൈൻ കുട്ടി കുടുക്കിൽ, സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close