
കോഴിക്കോട് : ‘കുറ്റിച്ചിറ വാർഡിലെ മൂന്ന് പ്രധാന റോഡ് അഭിവൃദ്ധിപ്പെടുത്തി നവീകരിച്ചു. ചെമ്മങ്ങാട് കെ.എം. ആലിക്കോയ റോഡ്, അറക്കൽ ലൈൻ റോഡ്, ജിഫ്രി ലൈൻ ഫുട്ട്പാത്ത് (കോൺക്രീറ്റ്) എന്നിവയാണ് നവീകരിച്ചത്. ചെമ്മങ്ങാട് ജംഗ്ഷനിൽ വാർഡ് കൗൺസിലർ കെ.മൊയ്തീൻ കോയ ഉൽഘാടനം ചെയ്തു റസി. അസോസിയേഷൻ പ്രസിഡൻ്റ് എ.വി. കബീർ അദ്ധ്യക്ഷനായി. സെക്രട്ടരി പി.എൻ. വലീദ് സ്വാഗതം പറഞ്ഞു. എസ്.വി. അർശുൽ അഹമ്മദ്,പി.എം. ഇഖ്ബാൽ, വി.എസ്. ശരീഫ്, ഇ.വി. ഫിറോസ്, സി.പി. ബഷീറുദ്ദീൻ, എൻ.കെ.വി. അശ്റഫ്, ഉമർകറാനി, പി.ടി. മെഹബൂബ് പി.പി. റാഷിദ്, കെ. അബൂബക്കർ, കെ.പി. സലീം, ‘അനസ് പരപ്പിൽ, എൻ .പി. ലിയാഖത്തലി പി.പി. സമദ് പ്രസംഗിച്ചു.




