
കൊച്ചി: നടി ഊർമ്മിളാ ഉണ്ണി ബിജെപിയിൽ ചേർന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് നടി ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. കൊച്ചിയില്‍ വെച്ച് നടന്ന ബിജെപി കള്‍ച്ചറല്‍ സെല്‍ പരിപാടിയിലാണ് ഊര്‍മ്മിള ഉണ്ണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ഷാള്‍ അണിയിച്ച് ബിജെപിയിലേക്ക് ഔദ്യോഗികമായി ഊര്‍മ്മിള ഉണ്ണിയെ സ്വീകരിച്ചു.ചലച്ചിത്ര നിര്‍മ്മാതാവും ബിജെപി നേതാവുമായ ജി സുരേഷ് കുമാറും പരിപാടിയില്‍ പങ്കെടുത്തു.
more news: സുരക്ഷ ഉറപ്പാക്കാൻ 25 പൊലീസുകാരും 86 മാർഷല്‍മാരും,ദേശീയ പാത നിർമാണത്തിൽ ഇനിയൊരപകടം പാടില്ല
താന്‍ 35 വര്‍ഷത്തോളമായി ബിജെപി അംഗമാണെന്നും എന്നാല്‍ തീരെ ആക്ടീവ് ആയിരുന്നില്ലെന്നും ഊര്‍മ്മിള ഉണ്ണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒ രാജഗോപാലില്‍ നിന്നായിരുന്നു അന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. സിനിമ-സീരിയല്‍ അഭിനയ രംഗത്ത് സജീവമായിരുന്ന ഊര്‍മിള ഉണ്ണി അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്. മോദി ഫാന്‍ ആയത് കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നാണ് ഊര്‍മ്മിള ഉണ്ണി പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പും അത് കഴിഞ്ഞ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ പ്രമുഖരെ എത്തിക്കാനുളള നീക്കത്തിലാണ് ബിജെപി.




